കുറ്റം ഏറ്റെടുക്കാൻ ഓഫർ 5 ലക്ഷം; കൊലക്കേസിൽ മറ്റൊരു നടനും പിടിയിൽ 

ബെംഗളൂരു: കന്നഡ സിനിമാതാരം ദർശൻ ഉള്‍പ്പെട്ട കൊലക്കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലായി. ദർശന്റെ അടുത്ത കൂട്ടാളിയായ നാഗരാജ്, പ്രദോഷ് എന്നിവരാണ് വ്യാഴാഴ്ച അറസ്റ്റിലായത്. ഇതോടെ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. നടി പവിത്ര ഗൗഡയാണ് കേസിലെ ഒന്നാംപ്രതി. വ്യാഴാഴ്ച അറസ്റ്റിലായ നാഗരാജ് നടൻ ദർശന്റെ ഏറ്റവും അടുത്ത കൂട്ടാളിയാണെന്നാണ് പോലീസ് പറയുന്നത്. നടന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും നാഗരാജ് വഴിയാണ് നടന്നിരുന്നത്. ദർശന്റെ ഉടമസ്ഥതയിലുള്ള മൈസൂരുവിലെ ഫാംഹൗസ് നോക്കിനടത്തിയിരുന്നതും ഇയാളായിരുന്നു. മറ്റൊരു പ്രതിയായ പ്രദോഷ് സിനിമയില്‍ ചെറിയവേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.…

Read More

നടൻ പ്രദീപ് കെ വിജയൻ മരിച്ച നിലയിൽ 

ചെന്നൈ: തമിഴ് നടൻ പ്രദീപ് കെ വിജയനെ ചെന്നൈയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടോയ്ലെറ്റിലായിരുന്നു മൃതദേഹം കിടന്നത്. തലയ്‌ക്ക് പരിക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മരണം കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നടന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അശോക് സെല്‍വൻ നായകനായ തെഗിഡി, ദുല്‍ഖർ സല്‍മാൻ നായകനായ ഹേ സിനാമിക എന്ന സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രദീപ് ഐടി പ്രൊഫഷണലായിരുന്നു. സുഹൃത്ത് പലവട്ടം പ്രദീപിനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വീട്ടിലെത്തി വാതില്‍ തട്ടി വിളിച്ചിട്ടും പുറത്തുവരാതിരുന്നതോടെ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തി നോക്കുമ്പോഴാണ്…

Read More

നാളെ കേരളത്തിൽ വ്യാപക പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം 

strike

കോഴിക്കോട്: നാളെ കേരളത്തില്‍ വിദ്യാഭ്യാസ ബന്ദ്. വെല്‍ഫെയർ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഓഫ് കേരളയാണ് സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മലപ്പുറം പരപ്പനങ്ങാടിയില്‍ ഹാദി റുഷ്ദയെന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്തതിനാലാണെന്ന് ആരോപിച്ചാണ് ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹാദി റുഷ്ദ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചും ആവശ്യമായ പുതിയ ബാച്ചുകള്‍ അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടും സംസ്ഥാനത്ത് വെള്ളിയാഴ്ച വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്റ് കെഎം ഷെഫ്റിൻ വാർത്തസമ്മേളനത്തില്‍…

Read More

‘മയക്കു മരുന്ന് നൽകി ഭ്രാന്തൻ ആക്കാൻ ശ്രമിച്ചു’ ബിഗ് ബോസ് ഷോയ്ക്കെതിരെ ഗുരുതര ആരോപണവുമായി മത്സരാർത്ഥി സിബിൻ 

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ബിഗ് ബോസ് മത്സരാർത്ഥിയായ സിബിൻ. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിനു ശേഷം സിബിൻ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇതിന് കാരണമായി മാറിയത്. ബിഗ് ബോസില്‍ വൈല്‍ഡ് കാർഡ് എൻട്രിയാണ് സിബിൻ എത്തുന്നത്. എന്നാല്‍ സിബിൻ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട മത്സരാർത്ഥിയായി മാറുകയും ചെയ്തിരുന്നു. പിന്നീട് സിബിൻ തന്നെ ചോദിച്ചാണ് ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തേക്ക് പോയത്. എന്തിനായിരുന്നു സിബിൻ അത്തരത്തില്‍ പുറത്തേക്ക് പോയത് എന്ന് പലരും ചോദിച്ചിരുന്നു. ബിഗ് ബോസില്‍…

Read More

‘അപ്പാർട്ട്മെന്റിലെ മറ്റ് താമസക്കാരുമായി നയൻ‌താര എന്നും വഴക്ക്’; നടിക്കെതിരെ പരാതി 

സിനിമ കഴിഞ്ഞാല്‍ കുടുംബ ജീവിതത്തിനാണ് നയൻതാര ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. സിനിമാ ലോകത്തെ പാർട്ടികളിലോ മറ്റോ നയൻതാരയെ കാണാറില്ല. എന്നാല്‍ തനിക്ക് പ്രശ്നങ്ങള്‍ ഒഴിഞ്ഞ സമയം ഇല്ലെന്ന് നയൻ തന്നെ ഒരിക്കല്‍ ഒരു ഇന്റർവ്യൂയില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ നയൻതാരയെക്കുറിച്ചുള്ള ചില വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. നടി താമസിക്കുന്ന അപാർട്മെന്റിലെ അയല്‍വാസികളുമായി പ്രശ്നത്തിലാണെന്നാണ് വിവരം. എല്ലാവരുമായും അവർ വഴക്ക് ഉണ്ടാക്കുമെന്നാണ് പറയുന്നത്. തന്റെ മുൻകോപം പലപ്പോഴും അവർക്ക് വിന ആകാറുണ്ട്. മാധ്യമപ്രവർത്തകൻ അന്തനൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേഷ്യക്കാരിയായ നയൻതാരയെ അയല്‍വാസികള്‍…

Read More

വിമാനത്തിനുള്ളിൽ പുകവലിച്ച മലയാളി യുവാവ് അറസ്റ്റിൽ 

കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളി പിടിയില്‍. എറണാകുളം കടമക്കുടി സ്വദേശി ജോബ് ജെറിയാണ് അറസ്റ്റിലായത്. അബുദബിയില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ജോബ് ജെറി. പുകവലിക്കരുതെന്ന് എയർഹോസ്റ്റ്സ് നിർദേശിച്ചിട്ടും ഇയാള്‍ അനുസരിച്ചില്ലെന്നാണ് വിവരം. തുടർന്ന് പെെലറ്റ് വിമാനത്താവളത്തിലെ സുരക്ഷാവിഭാഗത്തിന് രേഖാമൂലം പരാതി നല്‍കി. വിമാനം നെടുമ്പാശ്ശേരിയിലെത്തിയതിന് പിന്നാലെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

കൊല്ലാൻ പറഞ്ഞത് പവിത്ര; രേണുകസ്വാമി കൊലകേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് 

ബെംഗളൂരു: രേണുകസ്വാമി വധക്കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വാമിയെ കൊലപ്പെടുത്താന്‍ നടന്‍ ദര്‍ശന്‍ തൂഗുദീപയ്‌ക്ക് നിര്‍ദേശം നല്‍കിയത് നടിയും സുഹൃത്തുമായ പവിത്ര ഗൗഡയാണെന്ന് പോലീസ് പറഞ്ഞു. രേണുകസ്വാമി വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും അയച്ച അശ്ലീല സന്ദേശങ്ങളില്‍ നടി അസ്വസ്ഥയായിരുന്നുവെന്നും കൊല്ലണമെന്ന് ആവശ്യപ്പെടുകയുമായിരുന്നുവെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിക്കുന്നു. പവിത്രയാണ് കേസിലെ മുഖ്യപ്രതി, ദര്‍ശന്‍ രണ്ടാം പ്രതിയാണ്. രേണുകസ്വാമിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിച്ച ദർശൻ ഫാൻസ് ക്ലബ് കണ്‍വീനർ രാഘവേന്ദ്ര എന്ന രഘുവിൻ്റെ ചിത്രദുർഗ യൂണിറ്റുമായി ബന്ധപ്പെട്ടുവെന്നാണ് റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് രാഘവേന്ദ്ര…

Read More

ഓൺലൈൻ ഓർഡർ ചെയ്ത് ലഭിച്ച ഐസ്ക്രീമിൽ മനുഷ്യ വിരൽ 

മുംബൈ: ഐസ്‌ക്രീമില്‍ മനുഷ്യന്റെ വിരല്‍. മുംബൈയിലെ ഡോക്ടറായ ഇരുപത്തേഴുകാരിക്കാണ് ഓണ്‍ലൈൻ വഴി ഓർഡർചെയ്ത ബട്ടർ സ്‌കോച്ച്‌ ഐസ്‌ക്രീമില്‍ നിന്ന് വിരല്‍ ലഭിച്ചത്. ഡോക്ടറുടെ സഹോദരിയാണ് ‘Zepto’ എന്ന ആപ്പുവഴി ഐസ്‌ക്രീമും മറ്റുചില പലചരക്ക് സാധനങ്ങളും ഓർഡർ ചെയ്തത്. ലഭിച്ച ഐസ്‌ക്രീമില്‍ ഒന്നാണ് ഡോക്ടർ കഴിച്ചത്. കഴിച്ചുതുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ നാവില്‍ എന്തോ തടയുന്നതായി തോന്നിയെന്നും പരിശോധിച്ചപ്പോഴാണ് അത് വിരലാണെന്ന് മനസിലായതെന്നുമാണ് ഡോക്ടർ പറയുന്നത്. എന്നാല്‍ രുചിവ്യത്യാസം അനുഭവപ്പെട്ടില്ലെന്നും അവർ പറഞ്ഞു. വിരലിന്റെ ഭാഗം കണ്ടെത്തുമ്പോഴേക്കും ഐസ്‌ക്രീമിന്റെ പകുതിയോളം കഴിക്കുകയും ചെയ്തിരുന്നു. സംഭവം ഉടൻതന്നെ പോലീസിനെ അറിയിക്കുകയും…

Read More

‘ഒരാളുമായി താൻ പ്രണയത്തിൽ,; വിവാഹത്തേക്കുറിച്ച് ചിന്തിക്കുന്നു; മംമ്ത മോഹൻദാസ്

താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി മലയാളത്തിന്റെ പ്രിയനടി മംമ്ത മോഹൻ​ദാസ്. ഒരാളെ ഡേറ്റ് ചെയ്യുന്നുണ്ടെന്നാണ് താരം പറഞ്ഞത്. നിലവിൽ താൻ സന്തോഷത്തിലാണെന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും മംമ്ത കൂട്ടിച്ചേർത്തു. എന്നാൽ കാമുകൻ ആരാണെന്ന് താരം തുറന്നു പറഞ്ഞില്ല. ഞാന്‍ ലോസ് ആഞ്ചല്‍സിലായിരുന്ന സമയത്ത് ഒരാളുമായി പ്രണയത്തിലായിരുന്നു. അതൊരു ലോങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പായിരുന്നു. എന്തൊക്കെയോ കാരണങ്ങള്‍കൊണ്ട് അത് ശരിയായില്ല. എനിക്ക് ബന്ധങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ അത് സമാധാനത്തോടെ മുന്നോട്ടുപോകുന്നതായിരിക്കണം. എന്റെ ജീവിതത്തിന്റെ മറ്റ് വശങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഒരു ബന്ധത്തില്‍ നിന്നുള്ള അധിക സമ്മര്‍ദ്ദം ഞാന്‍ ആഗ്രഹിക്കുന്നില്ല. രണ്ടു…

Read More

വീട്ടുപടിക്കൽ മാലിന്യം ശേഖരണം; ഫീസ് ഈടാക്കാൻ ഒരുങ്ങി ബി.ബി.എം.പി.

ബെംഗളൂരു: നഗരത്തിലെ വീട്ടുപടിക്കൽ വന്ന് മാലിന്യം ശേഖരിക്കുന്നതിന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) ഉടൻ ഫീസ് ഈടാക്കാൻ തുടങ്ങുമെന്ന സൂചന നൽകി ഡി.കെ. ശിവകുമാർ. ഫീസ് ഏർപ്പെടുത്തുന്നത് സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് നിയമത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഫീസ് മേടിക്കാനുള്ള നിർദേശം ബി.ബി.എം.പി. സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. സർക്കാർ അംഗീകാരം നൽകിയാലുടൻ ഫീസ് വാങ്ങാൻ തുടങ്ങും. ബി.ബി.എം.പി.യുടെ കീഴിൽ സർക്കാർ നിയന്ത്രണത്തിലുള്ള ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് ആകും നഗരത്തിലെ മാലിന്യ ശേഖരണം വരും നാളുകളിൽ നിയന്ത്രിക്കുക.

Read More