തൃശൂർ: കാർട്ടൂണ്‍ കഥാപാത്രങ്ങളായ ഡോറയെയും ബുജിയെയും പോലെ നാടു ചുറ്റാൻ പോയ കുട്ടികളെ ഓട്ടോഡ്രൈവർ സുരക്ഷിതമായി രക്ഷിതാക്കളുടെ അടുത്തെത്തിച്ചു. തൃശൂർ ആമ്പല്ലൂരിലാണ് സംഭവം. ഈ മാസം അഞ്ചാം തിയതി ബുധനാഴ്ച സ്കൂള്‍ വിട്ട ശേഷമാണ് നാലാം ക്ലാസില്‍ പഠിക്കുന്ന രണ്ട് കൂട്ടുകാർ ഡോറയെയും ബുജിയെയും പോലെ സാഹസികത തേടി പോയത്. കുട്ടികള്‍ സ്വകാര്യ ബസില്‍ കയറി ആമ്പല്ലൂരിലെത്തി. അപ്പോഴേക്കും രണ്ടു പേരുടെയും കയ്യിലെ പണം തീർന്നു. അവിടെ നിന്ന് അളഗപ്പ നഗറിലെ ത്യാഗരാജർ പോളിടെക്‌നിക്കിന് അടുത്തെത്തിയ കുട്ടികള്‍ കൊക്കാടൻ ജെയ്‌സൻ്റെ ഓട്ടോയില്‍ കയറി. കൈയില്‍…
Read MoreMonth: June 2024
കുവൈറ്റിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി നാട്
കൊച്ചി: കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹവുമായി വ്യോമസേനയുടെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. രാവിലെ 10.30ഓടെയാണ് മൃതദേഹം എത്തിച്ചത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയും സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. 23 മലയാളികളുടെയും ഏഴ് തമിഴ്‌നാട് സ്വദേശികളുടെയും മൃതദേഹമാണ് കൊച്ചിയിലെത്തിച്ചത്. മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹവുമായാണ് വിമാനം കൊച്ചിയിലിറങ്ങിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദർശനം നടത്തിയ ശേഷമാകും മൃതദേഹം ആംബുലൻസുകളില്‍ മരിച്ചവരുടെ വീടുകളിലേക്ക് എത്തിക്കുക. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനായി മരിച്ചവരുടെ…
Read Moreബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ 7 പേർ കൂടി അറസ്റ്റിൽ
ബെംഗളൂരു: മൂന്നാം നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ റാലിയുടെ ഭാഗമായി ബി.ജെ.പി പ്രവർത്തകർ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ ഏഴുപേരെ കൂടി കൊണാജെ പോലീസ് അറസ്റ്റ് ചെയ്തു. കെ. താജുദ്ദീൻ എന്ന സാദിഖ് (30), എം. സർവാൻ (28), വി. മുബാറക് (27), സി. അഷ്റഫ്(31), ടി. തല്ലത്ത് (26), ഏൻ. ഇംറാൻ (27), കെ. ഇർഷാദ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. പ്രദേശവാസികളായ മുഹമ്മദ് ശാകിർ (28), അബ്ദുറസാഖ് (40), അബൂബക്കർ സിദ്ദീഖ് (35),…
Read Moreയാത്രക്കിടെ ട്രെയിനുകളിൽ നഷ്ടപ്പെട്ട സാധനങ്ങൾ ഇനി വീട്ടിൽ എത്തും; പുതിയ സേവനവുമായി ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി: ട്രെയിനുകളില്‍ യാത്രക്കയ്ക്കിടെ നഷ്‍ടപ്പെട്ട സാധനങ്ങള്‍ വീണ്ടെടുക്കാൻ യാത്രക്കാരെ സഹായിക്കുന്നതിനായി ഇന്ത്യൻ റെയില്‍വേ ‘മിഷൻ അമാനത്’ എന്ന പേരില്‍ ഒരു നൂതന ഓണ്‍ലൈൻ സേവനം അവതരിപ്പിച്ചു. നഷ്‌ടപ്പെട്ട വസ്‍തുക്കള്‍ വീണ്ടെടുക്കുന്ന പ്രക്രിയ യാത്രക്കാർക്ക് കൂടുതല്‍ സൗകര്യപ്രദവും കാര്യക്ഷമവുമാക്കാൻ ഈ സംരംഭം ലക്ഷ്യമിടുന്നു. ട്രെയിൻ യാത്രയ്ക്കിടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടുന്നതിൻ്റെ അസൗകര്യം അനുഭവിക്കുന്ന യാത്രക്കാർക്ക് ‘മിഷൻ അമാനത്ത്’ വലിയ അനുഗ്രഹമായിരിക്കും. ഈ പുതിയ ഓണ്‍ലൈൻ പ്ലാറ്റ്‌ഫോം വ്യക്തികള്‍ക്ക് അവരുടെ നഷ്‍ടപ്പെട്ട വസ്‍തുക്കള്‍ എളുപ്പത്തില്‍ റിപ്പോർട്ടുചെയ്യാനും അവരുടെ വീടുകളിലേക്ക് തന്നെ വീണ്ടെടുക്കല്‍ പ്രക്രിയ ആരംഭിക്കാനും സഹായിക്കുന്നു. ഇന്ത്യൻ…
Read Moreബിഎംഡബ്ല്യു കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
ബെംഗളൂരു: ഹാസനിൽ കട്ടാരിഘട്ടയ്ക്ക് സമീപം അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ പൾസർ ബൈക്കിലിടിച്ച് രണ്ട് ബൈക്ക് യാത്രികർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഹാസനിലെ ദേവഗൗഡ നഗറിലെ താമസക്കാരായ അജിത്.ബി.എൻ. (30), മനു (31) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽ നിന്ന് ഹാസനിലേക്ക് വരികയായിരുന്ന കെഎ-51-എംസി 2425 നമ്പർ ബിഎംഡബ്ല്യു കാർ. കാട്ടാരിഘട്ട ഗേറ്റിന് സമീപം ബൈക്ക് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാർ ഡ്രൈവറുടെ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇതിനുപുറമെ, ബിഎംഡബ്ല്യു കാർ കിയ കാറിലും അശ്വമേധ ബസിലും ഇടിച്ച് കുഴിയിൽ വീഴുകയായിരുന്നു. അമിത വേഗതയാണ് അപകടത്തിന്…
Read Moreബുദ്ധിമാന്ദ്യമുള്ള മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു
ബെംഗളൂരു: 3 വയസ്സും 10 മാസവും പ്രായമുള്ള ബുദ്ധിമാന്ദ്യമുള്ള മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സുബ്രഹ്മണ്യപൂർ പോലീസ് സ്റ്റേഷൻ പരിസരത്താണ് സംഭവം. പ്രീതിക എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ചിക്കാലസന്ദ്ര മഞ്ജുനാഥനഗർ സിരി അപ്പാർട്ട്‌മെൻ്റിൽ താമസിക്കുന്ന രമ്യ(35)യാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് രമ്യയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പ്രതികളായ രമ്യയും വെങ്കിടേഷ് കൃഷ്ണനും 10 വർഷം മുമ്പാണ് വിവാഹിതരായത്. ഇരുവരും സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരാണ്. വെങ്കിടേഷ് നോർവേയിലാണ് ജോലി ചെയ്യുന്നത്. ഏതാനും വർഷം സ്വകാര്യ കമ്പനിയിൽ…
Read Moreഅതിസുരക്ഷാ നമ്പർപ്ലേറ്റ് സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടിയേക്കും
ബെംഗളൂരു : അതിസുരക്ഷാ നമ്പർപ്ലേറ്റ് (എച്ച്.എസ്.ആർ.പി.) സ്ഥാപിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബറിലേക്ക് നീട്ടിയേക്കും. നിശ്ചയിച്ച സമയപരിധി ബുധനാഴ്ച അവസാനിച്ചിരുന്നു. സമയപരിധി നീട്ടുന്നകാര്യം പരിഗണനയിലുണ്ടെന്ന് കഴിഞ്ഞദിവസം സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2019 ഏപ്രിൽ ഒന്നിനുമുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കാണ് എച്ച്.എസ്.ആർ.പി. സ്ഥാപിക്കേണ്ടത്. ഒരുവർഷത്തിനിടെ സർക്കാർ പലതവണ സമയം നിശ്ചയിച്ചിരുന്നെങ്കിലും നമ്പർപ്ലേറ്റ് സ്ഥാപിക്കാൻ ഒട്ടേറെ ആളുകൾ ഉള്ളതിനാലാണ് സമയപരിധി നീട്ടുന്നത്.
Read Moreഡെങ്കിപ്പനി ബാധിച്ച് ആരോഗ്യ പ്രവർത്തകൻ മരിച്ചു
ബെംഗളൂരു: ശിവമൊഗ്ഗ ജില്ലയില്‍ ആരോഗ്യവിഭാഗം ജീവനക്കാരൻ ഡെങ്കിപ്പനി ബാധിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച മരിച്ചു. സാഗര താലൂക്ക് ഗവ.ആശുപത്രിയിലെ ഡയാലിസിസ് ഡിവിഷനില്‍ പ്രവർത്തിക്കുന്ന സി.എ. നാഗരാജാണ്(35) ശിവമൊഗ്ഗയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഏതാനും ദിവസം മുമ്പ് ഡെങ്കിപ്പനി സ്ഥിരീകരിച്ച യുവാവിനെ വിദഗ്ദ്ധ ചികിത്സക്കായാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നുകളോട് പ്രതികരിക്കാതെ മരണം സംഭവിച്ചു. പ്രമേഹരോഗി കൂടിയായിരുന്നു എന്ന് ഡെങ്കി മരണം സ്ഥിരീകരിച്ച സാഗര താലൂക്ക് മെഡിക്കല്‍ ഓഫീസർ ഡോ. പരപ്പ പറഞ്ഞു.
Read Moreകുവൈത്തിൽ തീപിടിത്തത്തിൽ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹം 10.30 ഓടെ കൊച്ചിയിൽ എത്തും
കുവൈത്ത് സിറ്റി: കുവൈത്തിൽ തീപിടിത്തത്തിൽ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെ കൊച്ചിയിലെത്തും. പത്തരയോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തുക. മരണപ്പെട്ടവരിൽ 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി ഇന്ത്യൻ എയർഫോഴ്‌സ് വിമാനം പുലർച്ചെ ഒരു മണിയോടെ കുവൈത്തിൽ നിന്നു പുറപ്പെട്ടു. രാവിലെ കൊച്ചിയിലെത്തുന്ന വിമാനം മലയാളികളുടെ മൃതദേഹങ്ങൾ കൈമാറി ഡൽഹിയിലേക്ക് പോകും. മൃതദേഹങ്ങൾ കൊച്ചിയിലെയും ഡൽഹിയിലെയും സംസ്ഥാന സർക്കാർ പ്രതിനിധികൾ ഏറ്റുവാങ്ങും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും വിമാനത്തിലുണ്ട്. അപകടത്തിൽ മരിച്ച 49 പേരിൽ 46 പേരും ഇന്ത്യക്കാരാണ്. 23 ആണ്…
Read Moreകേരളത്തിൽ കാലവർഷം ഞാറാഴ്ച്ചയോടെ ശക്തമാവും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ദുര്‍ബലമായ കാലവര്‍ഷം ഞായറാഴ്ചയോടെ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Read More