ബെംഗളൂരു: നടൻ ദര്‍ശന്റെ അറസ്റ്റിന് കാരണമായ കൊലക്കേസുമായി ബന്ധപ്പെട്ട് പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ചിത്രദുര്‍ഗയിലെ ഒരു ടോള്‍ പ്ലാസയില്‍ നിന്നുള്ള വീഡിയോയില്‍ ചിത്രദുര്‍ഗയില്‍ നിന്ന് ബെംഗളൂരുവിലേക്ക് കൊല്ലപ്പെട്ട രേണുകസ്വാമിയെ കയറ്റിക്കൊണ്ടുപോകുന്ന വെളുത്ത കാറിന്റെ ദൃശ്യങ്ങള്‍ കാണാം. രേണുകസ്വാമിയും നടനും തമ്മില്‍ കൂടിക്കാഴ്ച നടത്താനെന്ന വ്യാജേനയാണ് പ്രതികള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയത്. ആദ്യം ഓട്ടോറിക്ഷയില്‍ കയറ്റിയ രേണുകസ്വാമിയെ പിന്നീട് കാറിലേക്ക് മാറ്റുകയായിരുന്നു. ജൂണ്‍ 11ന് രേണുകസ്വാമിയെ കൊലപ്പെടുത്തി മൃതദേഹം കാമാക്ഷിപാളയയില്‍ തള്ളിയ കേസിലാണ് ദര്‍ശനും പവിത്ര ഗൗഡയും അറസ്റ്റിലായത്. നായ്ക്കള്‍ മൃതദേഹം തിന്നുന്നതായി ഒരു ഭക്ഷണ…
Read MoreMonth: June 2024
പാട്ടു പാടുന്നതിനിടെ ‘തെറി’; വീണ്ടും വിവാദത്തിൽ കുടുങ്ങി ശ്രീനാഥ് ഭാസി
ആവേശം എന്ന ചിത്രത്തിലെ മോനേ ജാഡ, പച്ചയായ ജാഡ എന്ന പാട്ട് സ്റ്റേജില്‍ പാടുന്നതിനിടെ തെറി വിളിച്ച് നടൻ ശ്രീനാഥ് ഭാസി. സ്റ്റേജില്‍ പാടുന്നതിനിടെ തെറി വിളിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിൻ ശ്യാം സംഗീതമൊരുക്കി ശ്രീനാഥ് ഭാസി ആലപിച്ച ഗാനമാണിത്. പാട്ടിനിടയില്‍ ശ്രീനാഥ് തെറിവിളിക്കുന്നതും അത് കേട്ട് കാണികള്‍ കൈയ്യടിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ശ്രീനാഥ് ഭാസി പരിപാടി അവതരിപ്പിച്ച വേദിയേതാണെന്ന വിവരം വ്യക്തമല്ല. ട്രോള്‍ പേജുകളിലടക്കം വീഡിയോ വൈറലാണിപ്പോള്‍.
Read Moreനടൻ ദർശനെതിരെ മറ്റൊരു കേസ് കൂടി
ബെംഗളൂരു: നിരോധിത വനമേഖലയില്‍ സ്വകാര്യ വാഹനങ്ങളുമായി പ്രവേശിച്ചതിന് കന്നഡ നടന്‍ ദര്‍ശന്‍ തോഗുദീപക്കെതിരെ കേസെടുത്തു. സംസ്ഥാന വനം വകുപ്പിന്റെ വന്യജീവി അംബാസഡറാണ് ദര്‍ശന്‍. രേണുകസ്വാമി കൊലക്കേസില്‍ അറസ്റ്റില്‍ കഴിയവേയാണ് നടനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുത്തോടിയിലെയും ഭദ്ര റിസര്‍വ് പ്രദേശത്തെ വനമേഖലയിലും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച് പരിസ്ഥിതി ലോല സ്ഥലങ്ങളില്‍ പ്രവേശിച്ച് ദര്‍ശന്‍ വനം ജീവനക്കാര്‍ക്കൊപ്പം മാംസം കഴിച്ചുവെന്നാണ് കേസ്. നിലവില്‍ വനമേഖലയില്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ല. ദര്‍ശന്‍ ഇത്തരത്തില്‍ വനമേഖലയില്‍ സ്വകാര്യ വാഹനങ്ങളുമായി കടന്ന് വനപാലകര്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് സമൂഹ…
Read Moreസാങ്കേതിക തകരാർ; പർപ്പിൾ ലൈൻ സർവീസ് ഒന്നര മണിക്കൂറോളം തടസ്സപ്പെട്ടു
ബെംഗളൂരു : നമ്മ മെട്രോ പർപ്പിൾ ലൈനിൽ കഴിഞ്ഞ ദിവസം രാവിലെ ഒന്നരമണിക്കൂറോളം സർവീസ് തടസ്സപ്പെട്ടു. ട്രിനിറ്റി മെട്രോ സ്റ്റേഷനിൽവെച്ച് മെട്രോയ്ക്ക് സാങ്കേതിക തകരാർ സംഭവിച്ചതിനെത്തുടർന്നാണ് രാവിലെ 9.58-ന് സർവീസ് തടസ്സപ്പെട്ടത്. തിരക്കേറിയ സമയമായിരുന്നതിനാൽ ഒട്ടേറെ യാത്രക്കാർക്ക് ബുദ്ധിമുട്ടായി. രാവിലെ 11.30-ന് സർവീസ് പുനരാരംഭിച്ചതായി ബി.എം.ആർ.സി.എൽ. അറിയിച്ചു.
Read Moreജന്മദിന പാർട്ടിക്കിടെ പ്ലസ് ടു വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു
ഹരിയാന: പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത നാല് സഹപാഠികള്‍ക്കെതിരെ പോലീസ് കേസ്. ഹരിയാനയിലെ ജിൻഡയിലാണ് സംഭവം നടന്നത്. ഏഴുമാസം മുമ്പാണ് വിദ്യാർഥിനിയുടെ ജന്മദിനത്തില്‍ സഹപാഠികളായ നാലുവിദ്യാർഥികള്‍ കൂട്ടബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോയും പ്രതികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. പ്രതികള്‍ 19 വയസിനും 20 വയസിനും ഇടയിലുള്ളവരാണെന്ന് ജിന്‍ഡ വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബർ ഒന്നിനാണ് ജിൻഡയിലെ ഒരു ഹോട്ടലില്‍ വെച്ച് 17 വയസുകാരിയെ നാല് സഹപാഠികള്‍ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് പിതാവ്…
Read Moreകാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകൻ
ലഖ്നൗ: യുവതിയെ ശ്മശാനത്തിലെത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍. യുപിയിലെ ബുലന്ദ്ഷഹറിലാണ് ദാരുണമായ കൊലപാതകം. കാമുകിക്ക് മറ്റൊരു പ്രണയമുണ്ടെന്ന് ആരോപിച്ചാണ് ഇയാൾ ക്രൂര കൃത്യം നടത്തിയത്. തന്റെ രണ്ടര വര്‍ഷത്തെ സമ്പാദ്യമെല്ലാം ഇവള്‍ക്ക് വേണ്ടിയാണ് ചെലവഴിച്ചതെന്നും ഇനിയവള്‍ ജീവിച്ചിരിക്കാന്‍ അര്‍ഹയല്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു. മൊഹല്ല ഖിര്‍ഖാനിയിലെ ശ്മശാനത്തിലാണ് സംഭവം. ആസ്മാ എന്ന യുവതിയാണ് കാെല്ലപ്പെട്ടത്. പുറത്തുവന്ന ഒരു വീഡിയോയില്‍ പശ്ചാത്താപമൊന്നുമില്ലാതെ സംസാരിക്കുന്ന യുവാവിനെയാണ് കാണാനാവുന്നത്. വഞ്ചനയ്ക്കുള്ള അര്‍ഹമായ ശിക്ഷ മരണമാണെന്നും ഒറ്റുന്നത് സുഹൃത്തുക്കളാണെങ്കിലും കൊല്ലുമെന്നും ഇയാള്‍ ഒരു ചിരിയോടെ പറയുന്നുണ്ട്. സഞ്ജയ് ദത്തിന്റെ ആരാധകനാണെന്നും…
Read Moreബെംഗളൂരുവിൽ നിര്യാതനായി
ബെംഗളൂരു: കളരിക്കല്‍(ഷെര്‍ഷ) തെക്കയില്‍ ഷാജിത്ത് (43) ബെംഗളൂരുവിൽ നിര്യാതനായി. ബെംഗളൂരുവിൽ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു. ഭാര്യ: നിമിഷ. മക്കള്‍: ഇഷാന്‍, നിഷാന്‍. അച്ഛന്‍: മാധവന്‍(റിട്ട. അധ്യാപകന്‍ കൊയിലാണ്ടി ബോയ്‌സ്), അമ്മ: സൂര്യ കുമാരി(റിട്ട. ഡപ്യൂട്ടി തഹസില്‍ദാര്‍, കൊയിലാണ്ടി). സഹോദരന്‍: ഷെര്‍ലിന്‍ (അധ്യാപകന്‍, ചുള്ളിപ്പാറ എ എം എല്‍ പി മലപ്പുറം). ശവസംസ്‌കാരം ശനി രാവിലെ 8 മണിക്ക് വീട്ടു വളപ്പില്‍.
Read Moreഭർതൃമാതാവിന്റെ പീഡനം; മരുമകൾ ആത്മഹത്യ ചെയ്തു
ബെംഗളൂരു: അമ്മായിയമ്മയുടെ വഴക്കിനെ തുടർന്ന് മരുമകൾ ആത്മഹത്യ ചെയ്തു. ബെലഗാവി ജില്ലയിലെ കഗവാഡ താലൂക്കിലെ മോളെ ഗ്രാമത്തിലാണ് സംഭവം. രൂപാഭായ് ബാലു രൂപനാവർ (31) ആണ് ആത്മഹത്യ ചെയ്ത സ്ത്രീ. മരിച്ചയാളുടെ ഭർത്താവ് ബാലു രൂപനവര സൈനികനാണ്. അരുണാചൽ പ്രദേശിലെ ഗാൻ്റുകിൽ ആണ് ജോലി ചെയ്യുന്നത്. അമ്മായിയമ്മ സേവന്ത സിദാരായ രൂപനവർ എല്ലാ ദിവസവും മരുമകൾ രൂപാബായിയെ പീഡിപ്പിക്കുകയായിരുന്നു. അമ്മായിയമ്മയുടെ ദ്രോഹത്തിൽ മനം നൊന്ത രൂപാഭായി ആത്മഹത്യ ചെയ്യുകയായിരുന്നു. മരിച്ച രൂപാഭായിക്ക് രണ്ട് കുട്ടികളുണ്ട്. കഗ്വാഡ് പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി. ഇതു…
Read Moreഹാസനിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്
ബെംഗളൂരു: ഹാസൻ സകലേഷ്പൂരിലെ വട്ടഹള്ള വില്ലേജില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളിക്ക് പരിക്ക്. കാപ്പിത്തോട്ടത്തിലെ തൊഴിലാളിയായ ദിവാകർ ഷെട്ടിയാണ് (60) മരിച്ചത്. വ്യാഴാഴ്ച രാവിലെ ജോലിക്കായി പോകുമ്പോഴാണ് സംഭവം. ആനയുടെ ആക്രമണത്തില്‍ ദിവാകറിന്റെ വലതുകാല്‍ തകർന്നു. സഹായത്തിനായുള്ള ഇയാളുടെ നിലവിളികേട്ട് ആന പിന്തിരിഞ്ഞ് പോവുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വിവരം ശേഖരിച്ചു. കാട്ടാനയുടെ ആക്രമണം പ്രദേശത്തെ തോട്ടം തൊഴിലാളികളെയും നാട്ടുകാരെയും ഭീതിയിലാക്കിയിരിക്കുകയാണ്. കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് വനംവകുപ്പ് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് അവർ ആവശ്യപ്പെട്ടു.
Read Moreദർശന്റെ അറസ്റ്റ്; കർണാടക പോലീസിന് സല്യൂട്ടെന്ന് ദിവ്യ സ്‌പന്ദയും രാംഗോപാൽ വർമ
ബെംഗളൂരു: കന്നഡ സിനിമാലോകത്ത് നടുക്കവും പുതിയ ചർച്ചകളുമായ ഒന്നാണ് രേണുകാ സ്വാമി എന്ന യുവാവിന്റെ കൊലപാതകവും ഇതുമായി ബന്ധപ്പെട്ട് സൂപ്പർ താരം ദർശൻ, നടി പവിത്രാ ഗൗഡ എന്നിവരുടെ അറസ്റ്റ് സംബന്ധിച്ച വാർത്തകളും. കേസില്‍ പവിത്രയാണ് ഒന്നാംപ്രതി. ദർശൻ രണ്ടാം പ്രതിയും. ഈ വിഷയത്തില്‍ സിനിമാലോകത്തുനിന്ന് ആദ്യമായി രണ്ടുപേർ പ്രതികരിച്ചിരിക്കുകയാണ്. സംവിധായകൻ രാം ഗോപാല്‍ വർമ, നടിയും രാഷ്ട്രീയ നേതാവുമായ ദിവ്യ സ്പന്ദന എന്നിവരാണ് ദർശന്റെയും പവിത്രയുടേയും അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരുടേയും കമന്റ് വന്നിരിക്കുന്നത്. തന്റെ വ്യക്തിജീവിതത്തില്‍ ഇടപെട്ടതിനേത്തുടർന്ന് ഒരു…
Read More