തിങ്കളാഴ്ച കെങ്കേരി-ചല്ലഘട്ട മെട്രോ സർവീസ് മുടങ്ങും

ബെംഗളൂരു : തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിവരെ കെങ്കേരി മുതൽ ചല്ലഘട്ട വരെ മെട്രോ സർവീസ് മുടങ്ങും. ചല്ലഘട്ട മെട്രോ സ്‌റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിതെന്ന് ബി.എം.ആർ.സി.എൽ. അറിയിച്ചു.

Read More

അറിയിപ്പ്; നാളെ മെട്രോ സർവീസ് ആറു മുതൽ

ബെംഗളൂരു : യു.പി.എസ്.സി. സിവിൽ സർവീസ് പ്രിലിമിനിറി പരീക്ഷ നടക്കുന്ന ജൂൺ 16-ന് ബെംഗളൂരു മെട്രോ സർവീസ് രാവിലെ ആറിന് ആരംഭിക്കും. പരീക്ഷയെഴുതാൻ പോകുന്നവരുടെ സൗകര്യത്തിനാണിത്. സാധാരണ ഞായറാഴ്ചകളിൽ രാവിലെ ഏഴിനാണ് സർവീസ് ആരംഭിക്കാറ്.

Read More

തമിഴ്‌നാടിന് കൂടുതൽ ജലം വിട്ടുനൽകണമെന്ന ആവശ്യം നിരസിച്ച് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി

ബെംഗളൂരു : തമിഴ്‌നാടിന് കൂടുതൽ ജലം വിട്ടുനൽകണമെന്ന ആവശ്യം തള്ളി കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി. ജൂണിൽ ഒമ്പത് ടി.എം.സി. അടി വെള്ളം വിട്ടുനൽകണമെന്നാണ് തമിഴ്‌നാട് റെഗുലേഷൻ കമ്മിറ്റിയിൽ ആവശ്യപ്പെട്ടത്. കർണാടകത്തിലെ കാവേരിനദിയുടെ വൃഷ്ടി പ്രദേശങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തി പ്രാപിച്ചിട്ടില്ലെന്നും ജലസംഭരണികളിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് ഉയർന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആവശ്യം നിരസിച്ചത്. ജൂൺ ഒന്നുമുതൽ പതിനൊന്ന് വരെ കാവേരി നദിയിലുള്ള അണക്കെട്ടുകളുടെ ജലസംഭരണികളിലേക്ക് ഒഴുകിയെത്തിയ വെള്ളം 1.70 ടി.എം.സി. അടിക്ക് താഴെയായിരുന്നെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ജൂൺ ഒന്നു മുതൽ 14 വരെ ജലസംഭരണികളിലെത്തിയ…

Read More

സംസ്ഥാന സർക്കാർ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

ബെംഗളൂരു :അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതായി കർണാടക സർക്കാർ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. മുമ്പ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജനറൽ സെക്രട്ടറിയായിരുന്ന അനിൽകുമാർ ടി.കെയെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ അതേ തസ്തികയിലേക്ക് മാറ്റി. പുതിയ നിയമനത്തിനായി കാത്തിരിക്കുന്ന ഹർഷ് ഗുപ്തയെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജനറൽ സെക്രട്ടറിയായി നിയമിച്ചു. കൂടാതെ, വിപുൽ ബൻസലിനെ വാണിജ്യ, വ്യവസായ വകുപ്പ് സെക്രട്ടറിയായും രമൺദീപ് ചൗധരിയെ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറിയായും നിയമിച്ചു.

Read More

മയിലിനെ വെടിവെച്ച് കൊലപ്പെടുത്തി പാചകം ചെയ്ത് ഭക്ഷിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ

പാലക്കാട്: മയിലിനെ വെടിവെച്ച് കൊലപ്പെടുത്തുകയും പാചകം ചെയ്ത് ഭക്ഷിക്കുകയും ചെയ്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. പാലക്കാട് കാഞ്ഞിരപ്പുഴയിലാണ് സംഭവം നടന്നത്. കാഞ്ഞിരപ്പുഴ പാലക്കയം കുണ്ടപൊട്ടിയിൽ പടിഞ്ഞാറെ വീട്ടിൽ രാജേഷ്, രമേഷ് എന്നീ സഹോദരങ്ങളെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നത്. വനം വകുപ്പ് പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പാചകം ചെയ്ത നിലയിൽ മയിൽ ഇറച്ചി കണ്ടെത്തി. തുടർന്ന് ഇരുവർക്കും എതിരെ വനം വകുപ്പ് കേസെടുക്കുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും തോക്ക്…

Read More

നഗരത്തിൽ കുന്നുകൂടി കിടക്കുന്ന മാലിന്യത്തിൽ നിന്ന് ഇനി വൈദ്യുതി: പ്ലാന്റ് യാഥാർഥ്യമാകുന്നു

ബെംഗളൂരു : സംസ്ഥാനത്ത് ആദ്യമായി മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പ്ലാന്റിന്റെ നിർമാണം രാമനഗര ജില്ലയിലെ ബിഡദിയിൽ പൂർത്തിയായി വരുന്നു. ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) സഹകരണത്തോടെ കർണാടക പവർ കോർപ്പറേഷൻ ലിമിറ്റഡ് (കെ.പി.സി.എൽ.) ആണ് പ്ലാന്റ് സ്ഥാപിക്കുന്നത്. പ്ലാന്റിൽ പരീക്ഷണപ്രവർത്തനത്തിന് ഒരുങ്ങാൻ ബി.ബി.എം.പി. ചീഫ് കമ്മിഷണർ തുഷാർ ഗിരനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പത്തേക്കർ സ്ഥലത്താണ് 260 കോടിരൂപ ചെലവിൽ പ്ലാന്റ് യാഥാർഥ്യമാക്കുന്നത്. ദിവസേന 11.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ശേഷി പ്ലാന്റിനുണ്ടാകും. ദിവസേന 600 ടൺ ഖരമാലിന്യം പ്ലാന്റിൽനിന്ന് വൈദ്യുതിയാക്കി മാറ്റാനാകുമെന്നാണ്…

Read More

നഗരത്തിൽ മടങ്ങിയെത്തിയ കേന്ദ്രമന്ത്രി കുമാരസ്വാമിക്ക് ഉജ്ജ്വലസ്വീകരണം

ബെംഗളൂരു : കേന്ദ്ര ഉരുക്ക് – ഘനവ്യവസായ മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ബെംഗളൂരുവിലെത്തിയ എച്ച്.ഡി. കുമാരസ്വാമിക്ക് ജെ.ഡി.എസ്. പ്രവർത്തകർ ഉജ്ജ്വലസ്വീകരണം നൽകി. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തെ നേതാക്കൾ സ്വീകരിച്ചു. തുടർന്ന് സാദഹള്ളി ടോൾഗേറ്റിൽനിന്ന് പ്രവർത്തകർ കൂറ്റൻ ആപ്പിൾ മാലയും പൂമാലയും അണിയിച്ച് നഗരത്തിലേക്ക് ആനയിച്ചു. പാർട്ടി ആസ്ഥാനമായ ജെ.പി. ഭവനിൽ സ്വീകരണയോഗവും നടത്തി. ജെ.ഡി.എസ്. കോർ കമ്മിറ്റി അധ്യക്ഷൻ ജി.ടി. ദേവഗൗഡ, യുവജനതാദൾ സംസ്ഥാന അധ്യക്ഷൻ നിഖിൽ കുമാരസ്വാമി, മല്ലേഷ് ബാബു എം.പി., മുൻമന്ത്രി ഹനുമന്തപ്പ, തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പിതാവും മുൻ…

Read More

ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഡയറക്ടര്‍ ശ്രീനിവാസ് ഹെഗ്‌ഡേ അന്തരിച്ചു

ബെംഗളൂരു: ഇന്ത്യയുടെ ആദ്യ ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഡയറക്ടര്‍ ശ്രീനിവാസ് ഹെഗ്‌ഡേ അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 71 വയസായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ ഐഎസ്ആര്‍ഒയില്‍ പ്രവര്‍ത്തിച്ച ഹെഗ്‌ഡേ നിരവധി സുപ്രധാന ദൗത്യങ്ങളുടെ ഭാഗമായി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 2008ല്‍ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ ചാന്ദ്രയാന്‍ ദൗത്യം. ഹെഗ്‌ഡെയുടെ മരണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.

Read More

ബെംഗളൂരുവിൽ നിന്നും ലഹരി കടത്ത് മലയാളികൾ അറസ്റ്റിൽ 

ബെംഗളൂരു: വയനാട് ബാവലി എക്സൈസ് ചെക്ക്പോസ്റ്റില്‍ വൻ രാസ ലഹരി വേട്ട. 54.39 ഗ്രാം മെത്താംഫിറ്റമിനുമായി കണ്ണൂർ സ്വദേശികളായ രണ്ടു യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. ബെംഗളൂരില്‍ നിന്നും സ്വിഫ്റ്റ് കാറിലെത്തിയ യുവാക്കളാണ് പിടിയിലായത്. കണ്ണൂർ മാട്ടൂല്‍ സ്വദേശികളായ നിയാസ് ടി.വി (വയസ്സ് 30), മുഹമ്മദ് അമ്രാസ് ഇ (വയസ്സ് 24) എന്നിവരെയാണ് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ പ്രജിത് എ യുടെ നേതൃത്വത്തിലുള്ള സംഘവും, ചെക്ക് പോസ്റ്റും ടീമും, എക്സൈസ് ഇന്‍റലിജൻസ് സംഘവും ചേർന്ന് പിടികൂടിയത്. ഇവരെത്തിയ കാറിന്‍റെ ഹാന്‍റ്റെസ്റ്റിന് താഴെയും ഒരാളുടെ പോക്കറ്റിലും…

Read More

ടൂറിസം നിയന്ത്രിക്കാൻ ഒരുങ്ങി സംസ്ഥാനം; ഇ പാസ് കർണാടകയിലേക്ക് 

ബെംഗളൂരു: അമിത വിനോദസഞ്ചാരത്തെ നിയന്ത്രിക്കാൻ തമിഴ്നാട് സർക്കാർ ഊട്ടിയിലും കൊടൈക്കനാലിലും നടപ്പാക്കിയ ഇ-പാസ് മാതൃക സംസ്ഥാനത്തും ഉടൻ വന്നേക്കും. സംസ്ഥാനത്തെ വനങ്ങളിലും പർവതപ്രദേശങ്ങളിലുമാണ് കർണാടക സർക്കാർ സഞ്ചാരികളെ നിയന്ത്രിക്കാൻ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. കർണാടകയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന കുടകിലും നിയന്ത്രണങ്ങള്‍ വന്നേക്കും. ഇതിനായി ടൂറിസം നയങ്ങളില്‍ മാറ്റംവരുത്താനും സംസ്ഥാന സർക്കാർ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകള്‍. കൂടുതല്‍ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ടൂറിസം മാതൃകകളെ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യം വെക്കുന്നത്. ഒപ്പം പശ്ചിമഘട്ട പ്രദേശങ്ങളെയും വന്യമൃഗ സമ്പത്തിനെയും സംരക്ഷിക്കാനും ഇത്തരം നടപടികള്‍ ആവശ്യമാണെന്നാണ് വനം വകുപ്പിലെയും ടൂറിസം വകുപ്പിലെയും…

Read More