ബല്ലാരി ഭീകരാക്രമണ ആസൂത്രണക്കേസ്; എൻ.ഐ.എ. ഏഴു പ്രതികൾക്കെതിരേ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു : ബല്ലാരി ഭീകരാക്രമണ ആസൂത്രണക്കേസിൽ ഏഴു പ്രതികൾക്കെതിരേ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കുറ്റപത്രം സമർപ്പിച്ചു. കർണാടകസ്വദേശികളായ മിനാസ് എന്ന സുലൈമാൻ (26), സയിദ് സമീർ (19), മുഹമ്മദ് മുനിറുദ്ദീൻ (25), മുസമിൽ (16), മഹാരാഷ്ട്രസ്വദേശി അനസ് ഇക്ബാൽ ഷെയ്ഖ് (23), ഝാർഖണ്ഡ് സ്വദേശി സുൽഫിക്കർ (23), ഡൽഹി സ്വദേശി ഹുസൈൻ (26) എന്നിവർക്കെതിരേയാണ് കുറ്റപത്രം സമർപ്പിച്ചത്. ഭീകരരുടെ സ്ലീപ്പർസെല്ലുകളായി പ്രവർത്തിക്കാൻ യുവാക്കളെ റിക്രൂട്ട് ചെയ്തെന്ന കുറ്റവും ഇവർക്കെതിരേ ചുമത്തി. 2025-ഓടെ ഇന്ത്യയിലെ ഏല്ലാ ജില്ലകളിലും 50 സ്ലീപ്പർ സെല്ലുകൾ വീതം തയ്യാറാക്കാനുള്ള…

Read More

കേന്ദ്രമന്ത്രി സോമണ്ണയുടെ മകനുൾപ്പെടെ മൂന്നുപേർക്കെതിരേ ദമ്പതിമാരെ ഭീഷണിപ്പെടുത്തൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്ക് കേസ്

ബെംഗളൂരു : ദമ്പതിമാരെ ഭീഷണിപ്പെടുത്തിയ കേസിൽ കേന്ദ്രമന്ത്രി വി. സോമണ്ണയുടെ മകൻ ബി.എസ്. അരുൺ ഉൾപ്പെടെ മൂന്നുപേർക്കെതിരേ പോലീസ് കേസെടുത്തു. ഇവന്റ് മാനേജ്മെന്റ്‌ കമ്പനി നടത്തുന്ന ദമ്പതിമാരായ മാധവരാജ്, തൃപ്തി എന്നിവരുടെ പരാതിയിലണ് കേസ്. 37-ാമത് അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. സോമണ്ണയുടെ മകൻ അരുണും മാധവരാജും ചേർന്ന് ഇവന്റ് മാനേജ്മെന്റ്‌ കമ്പനി തുടങ്ങിയെന്നും പിന്നീട് കമ്പനിയിലെ ക്രമക്കേടുകൾ ചോദ്യംചെയ്തപ്പോൾ മാധവരാജ് കമ്പനിവിടാൻ നിർബന്ധിക്കപ്പെട്ടെന്നും എഫ്.ഐ.ആറിൽ പറഞ്ഞു. ഭർത്താവിനും തനിക്കും ജീവന് ഭീഷണിയുണ്ടെന്നും ഭർത്താവിനെ അരുണിന്റെ ഗുണ്ടകൾ മുറിയിൽ പൂട്ടിയിട്ട്…

Read More

ലൂർദ് മാതാവിന് സ്വർണ്ണ കൊന്ത സമർപ്പിച്ച് സുരേഷ് ഗോപി

തെരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം തൃശൂർ ലൂർദ് മാതാവിന്റെ പള്ളിയിലെത്തി മാതാവിന് സ്വർണ്ണ കൊന്ത സമർപ്പിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. തൃശൂരിലെ മുരളീമന്ദിരത്തിലെത്തി കെ കരുണാകരന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് സുരേഷ് ഗോപി തൃശൂരിലെ ലൂർദ് പള്ളിയിലെത്തിയത്. തുടർന്ന് ലൂർദ് മാതാവിന് സ്വർണ കൊന്ത സമർപ്പിച്ചു. തുടർന്ന് പൂമാലയും സമർപ്പിച്ചു. ഇതിനുശേഷം പള്ളിയിലെ താഴത്തെ നിലയിലുള്ള ഭൂഗർഭ ആരാധനാ കേന്ദ്രലേക്ക് പോയി. അവിടെ പാട്ടു പാടികൊണ്ട് സുരേഷ് ഗോപി മാതാവിന് ആരാധന നടത്തി. നന്ദിയാൽ പാടുന്നുദൈവമേ എന്ന എന്ന പാട്ടാണ് സുരേഷ് ഗോപി…

Read More

കൊലപാതകക്കേസിൽ നടൻ ദർശന്റെ കുരുക്കുമുറുകുന്നു? കൂട്ടുപ്രതി കുറ്റസമ്മതം നടത്തിയതായി സൂചന

ബെംഗളൂരു : കന്നഡ നടൻ ദർശൻ ഉൾപ്പെട്ട കൊലക്കേസിലെ പ്രധാനപ്രതികളിലൊരാൾ പോലീസിനോട് കുറ്റസമ്മതം നടത്തിയതായി സൂചന. കൊലയിൽ നേരിട്ട് പങ്കാളിയല്ലാത്ത ഇയാൾ മാപ്പുസാക്ഷിയാകാൻ തയ്യാറായെന്നും പറയുന്നു. ഇതോടെ കേസിൽ ദർശനെതിരേ കുരുക്കുമുറുകി. കൊലനടന്ന പട്ടണഗെരെയിലെ ഷെഡ്ഡിൽ കൊലയാളികൾക്കൊപ്പമുണ്ടായിരുന്ന ദീപക് കുമാറാണ് കുറ്റസമ്മതം നടത്തിയതെന്നാണ് വിവരം. കൊലക്കുശേഷം ദർശന്റെ നിർദേശപ്രകാരം നാലുപ്രതികൾക്ക് അഞ്ചുലക്ഷം രൂപവീതം നൽകിയത് ഇയാളാണെന്നും പറയുന്നു. കേസിൽനിന്ന് ദർശനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഇത്. കൊലയാളികൾക്കൊപ്പം ദർശനും ഉണ്ടായിരുന്നെന്നും കൊല്ലപ്പെട്ട രേണുകാസ്വാമിയെ ദർശൻ ക്രൂരമായി മർദിച്ചെന്നും ഇയാൾ മൊഴിനൽകിയതായും സൂചനയുണ്ട്. കേസിലെ 13-ാം പ്രതിയാണിയാൾ.…

Read More

മഞ്ഞുമ്മൽ ബോയ്സ് വിവാദം; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്ത് ഇ ഡി

മഞ്ഞുമ്മൽ ബോയ്സ് നിർമാതാവും നടനുമായ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് പരാതിയിലും പറവ ഫിലിംസ് എന്ന കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലുമാണ് നടപടി. സൗബിനെ കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യൽ നടന്നത്. രണ്ടുതവണ സൗബിന് കൊച്ചിയിലെ ഇ ഡി ഓഫിസിൽ എത്തേണ്ടിവന്നെന്നാണ് വിവരം. പരാതിയുമായി ബന്ധപ്പെട്ട് മുൻപ് സിനിമയുടെ സഹനിർമാതാവായ ഷോൺ ആന്റണിയെ ഇ ഡി ചോദ്യം ചെയ്തിരുന്നു. കള്ളപ്പണ ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസിൽ…

Read More

സ്വകാര്യ സ്‌കൂളില്‍ പുലി കയറി ജീവനക്കാരനെ ആക്രമിച്ചു; ജാഗ്രതാ നിർദേശം

ചെന്നൈ: തമിഴ്‌നാട് തിരുപ്പത്തൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളില്‍ പുലി കയറി. ഇന്നലെ വൈകുന്നേരത്തോടെയാണ് കലക്ട്രേറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മേരി ക്വീന്‍ മട്രിക്കുലേഷന്‍ സ്‌കൂളില്‍ പുലി കയറിയത്. സ്‌കൂളില്‍ കയറിയ പുലി ജീവനക്കാരനെ ആക്രമിച്ചു. വിദ്യാര്‍ഥികളെ ക്ലാസ് മുറിയില്‍ കയറ്റി പൂട്ടിയതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. പുലി സ്കൂളിൽ നിന്നും രക്ഷപ്പെട്ടതോടെ നഗരത്തില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. എവിടെ നിന്നാണ് പുലി ഇവിടെക്ക് എത്തിയതെന്ന് വ്യക്തമല്ല. തിരുപ്പത്തൂറിന് സമീപത്തൊന്നും വനമേഖല ഇല്ലെന്ന് അധികൃതർ പറയുന്നു. സംഭവത്തിൽ വനം വകുപ്പ് ഉദ്യോ​ഗസ്ഥരുൾപ്പെടെ എത്തി പ്രദേശത്ത് നിരീക്ഷണം…

Read More

ഇന്ത്യയിലേക്ക് മാര്‍പാപ്പയെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: ഇറ്റലിയില്‍ നടന്ന ജി 7 ഉച്ചകോടിക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പയെ രാജ്യത്തേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രത്യേക ക്ഷണിതാക്കളുടെ യോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടുമുട്ടിയ ചിത്രം എക്‌സില്‍ പങ്കുവച്ചാണ് ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച വിവരം മോദി സ്ഥിരീകരിച്ചത്. ‘ജി7 ഉച്ചകോടിക്കിടെ മാര്‍പാപ്പയെ കണ്ടു. ജനങ്ങളെ സേവിക്കാനുള്ള മാര്‍പാപ്പയുടെ പ്രതിബദ്ധതയെ ആദരിക്കുന്നു. ഇന്ത്യ സന്ദര്‍ശിക്കാനായി അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്.’ മോദി എക്‌സില്‍ കുറിച്ചു. 2021ല്‍ നരേന്ദ്രമോദി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡ് മഹാമാരിയെ കുറിച്ചും കാലാവസ്ഥ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. മാർപാപ്പയെ സന്ദർശിക്കുന്ന…

Read More

വരും മണിക്കൂറിൽ കേരളത്തിലെ ഈ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; വിശദാംശങ്ങൾ

തിരുവനന്തപുരം: വരും മണിക്കൂറിൽ കേരളത്തിലെ ചില ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

Read More

തൃശൂരിൽ ഭൂചലനം

തൃശൂർ: തൃശൂർ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കുന്നംകുളം, വേലൂർ, മുണ്ടൂർ ഭാഗങ്ങളിൽ വലിയ ശബദത്തോടെയാണ് മൂന്ന് മുതൽ നാല് വരെ സെക്കൻ്റ് സമയം നീണ്ടു നിൽക്കുന്ന പ്രകമ്പനമാണ് അനുഭവപ്പെട്ടത്. രാവിലെ 8.15നായിരുന്നു സംഭവം. ജില്ലാ ഭരണകുടം അന്വേഷണം തുടങ്ങി.

Read More

കുവൈത്തിലെ തീപ്പിടിത്തത്തിൽ മരിച്ച കലബുറഗി സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

ബെംഗളൂരു : കുവൈത്തിലെ തീപ്പിടിത്തത്തിൽ മരിച്ചവരിൽ കലബുറഗി സ്വദേശിയും. കലബുറഗി ആലന്ദ് താലൂക്കിലെ സരസാംബ സ്വദേശി വിജയകുമാറാണ് (42) മരിച്ചത്. കുവൈത്തിൽ പത്തുവർഷമായി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. ഭാര്യയും ഒരുമകനും ഒരുമകളുമുണ്ട്. വിജയകുമാറിന്റെ മൃതദേഹം കുവൈത്തിൽനിന്ന്‌ വെള്ളിയാഴ്ച രാത്രിയോടെ ജന്മനാട്ടിലെത്തിച്ചു. കുവൈത്തിൽനിന്ന് കൊച്ചിയിലെത്തിച്ച മലയാളികളുടെ മൃതദേഹത്തോടൊപ്പമാണ് വിജയകുമാറിന്റെ മൃതദേഹവും കൊണ്ടുവന്നത്. കൊച്ചിയിൽനിന്ന് ഹൈദരാബാദ് വിമാനത്താവളത്തിലെത്തിച്ചു. ആംബുലൻസിൽ കലബുറഗിയിലെത്തിക്കുകയായിരുന്നു. സർക്കാരിന്റെ സഹായം വിജയകുമാറിന്റെ കുടുംബത്തിന് ഉറപ്പുവരുത്തുമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.

Read More