ബെംഗളൂരു: തുടർച്ചയായി കുതിച്ചുയരുന്ന താപനിലയിൽ നിന്ന് കരകയറുന്നതിന് ഇന്ത്യൻ സാങ്കേതിക തലസ്ഥാനത്തിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് റിപ്പോർട്ടുകൾ .
ഏപ്രിലിൽ മാസം മുതൽ ദിവസേന നിലവിലുള്ള ചൂടൻ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന ബെംഗളൂരു നിവാസികൾക്ക് ഇത് ഇനിയും സഹിക്കേണ്ടി വന്നേക്കാം,
കാരണം ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഇപ്പോൾ ചൂടിന് ഒരു ആശ്വാസവും പ്രതീക്ഷിക്കുന്നില്ല.
മെയ് 4 ന് ബെംഗളൂരുവിൽ പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20-23 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെളിഞ്ഞ ആകാശവും വരണ്ട കാലാവസ്ഥയും ചൂടുമാണ് നിലവിലെ പൊതു സവിശേഷതകൾ.
കൂടാതെ ഇടക്ക് മഴ പെയ്തുവെങ്കിലും, ബംഗളൂരു ഉൾപ്പെടെയുള്ള കർണാടകയുടെ പല ഭാഗങ്ങളും നിലവിൽ കടുത്ത ചൂടിൽ പൊറുതിമുട്ടുകയാണ്, വരും ദിവസങ്ങളിൽ നിരവധി ജില്ലകളിൽ ഐഎംഡി ഉഷ്ണതരംഗ സാഹചര്യങ്ങൾ പ്രവചിക്കുന്നുമുണ്ട്.
ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, ബെലഗാവി, ബിദാർ, ധാർവാഡ്, ഗദഗ്, കലബുർഗി, ഹാവേരി, കോപ്പൽ, റായ്ച്ചൂർ, യാദ്ഗിർ, ബല്ലാരി, ബംഗളൂരു അർബൻ, ചാമരാജനഗർ, ചിക്കബെല്ലാപുര, ചിത്രദുർഗ, ദാവൻഗെരെ, തുംകൂർ, മാണ്ഡ്യ, ഹാസൻ എന്നീ ജില്ലകളിലാണ് ഉഷ്ണ തരംഗാവസ്ഥ പ്രതീക്ഷിക്കുന്നത്.
വരുന്ന വെള്ളി, ശനി ദിവസങ്ങളിൽ മൈസൂരു. ബെലഗാവി, ബിദാർ, ധാർവാഡ്, ഗദഗ്, കലബുർഗി, ഹാവേരി, കൊപ്പൽ, റായ്ച്ചൂർ, യാദ്ഗിർ ജില്ലകളിലും സമാനമായ അവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത നാല് ദിവസത്തേക്ക് ദക്ഷിണ കർണാടകയിൽ 2-3 ഡിഗ്രി സെൽഷ്യസ് താപനില ഉയരാൻ സാധ്യതയുണ്ട്
താപനില ഉയരുന്ന സാഹചര്യത്തിൽ, താഴെപ്പറയുന്ന മുൻകരുതലുകൾ സ്വീകരിക്കാൻ ഐ എം ഡി പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്:
ഉച്ചയ്ക്ക് 12.00 മുതൽ 3.00 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക
കൃത്യമായ ഇടവേളകളിൽ ധാരാളം വെള്ളം കുടിച്ച് ജലാംശം നിലനിർത്തുക
ഭാരം കുറഞ്ഞതും ഇളം നിറമുള്ളതും അയഞ്ഞതും ശ്വസിക്കാൻ കഴിയുന്നതുമായ കോട്ടൺ തുണികൾ ധരിക്കുക
പുറത്ത് പോകുമ്പോൾ സംരക്ഷണ കണ്ണടകൾ, കുട, തൊപ്പി, പാദരക്ഷകൾ എന്നിവ ഉപയോഗിക്കുക
നിർജ്ജലീകരണത്തിന് കാരണമാകുന്ന മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ കഴിക്കുന്നത് ഒഴിവാക്കുക
എല്ലായ്പ്പോഴും നല്ല നിലവാരമുള്ള സൺസ്ക്രീൻ ധരിക്കുക
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.