ബെംഗളൂരു: മന്ത്രി ദിനേഷ് ഗുണ്ടുറാവുവിന്റെ ഭാര്യയെ മതത്തിന്റെ പേരില്‍ അവഹേളിച്ച ബിജെപി എംഎല്‍എ വിവാദത്തില്‍.
ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാലാണു ദിനേഷ് ഗുണ്ടുറാവുവിന്റെ മുസ്ലിം വിഭാഗത്തില്‍പ്പെട്ട ഭാര്യ തബു റാവുവിനെ പരോക്ഷമായി സൂചിപ്പിച്ച് ‘ഗുണ്ടു റാവുവിന്റെ വീട് പകുതി പാക്കിസ്ഥാ’നെന്ന ആക്ഷേപവുമായി രംഗത്തെത്തിയത്.
രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് തീർഥഹള്ളി സ്വദേശിയെ കഴിഞ്ഞ ദിവസം എൻഐഎ ചോദ്യം ചെയ്തിരുന്നു.
ഇതിനോടു പ്രതികരിക്കവേ, സംസ്ഥാനത്ത് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന കാവി ഭീകരതയുടെ തെളിവാണു ഇയാളുടെ അറസ്റ്റെന്നും സംഭവത്തില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് എന്താണു പറയാനുള്ളതെന്നും ഗുണ്ടുറാവു ചോദിച്ചിരുന്നു.
ഇതാണ് ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീലിനെ പ്രകോപിപ്പിച്ചത്.
ഗുണ്ടുറാവുവിന്റെ വീട്ടില്‍ ഒരു പാക്കിസ്ഥാൻ ഉണ്ട്. അതിനാല്‍ രാജ്യവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നത് അദ്ദേഹത്തിന്റെ ശീലമാണ്” ബസനഗൗഡ പാട്ടീല്‍ പറഞ്ഞു.
അതേസമയം, ബസനഗൗഡ പാട്ടീലിന്റെ പ്രസ്താവനയ്ക്കെതിരെ തബു റാവു രംഗത്തെത്തി.
തരംതാണതും അങ്ങേയറ്റം അവഹേളനപരവും അപകീർത്തികരവുമാണ് ബസനഗൗഡയുടെ പ്രതികരണം.
ഞാനൊരു മുസ്ലിം കുടുംബത്തിലായിരിക്കാം ജനിച്ചത്.
എന്നാല്‍, എന്റെ ഇന്ത്യത്വത്തെ ചോദ്യം ചെയ്യാൻ ആർക്കുമാകില്ലെന്ന് താബു പറഞ്ഞു.
നിരന്തരം പ്രശ്നക്കാരനായ ബസനഗൗഡയ്ക്കെതിരെ നടപടിയെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയും തയാറാകുമോയെന്നും തബു ചോദിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.