പത്തുവയസ്സുകാരി തൻ്റെ പിറന്നാൾ കേക്ക് കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതായി കുടുംബം ആരോപിച്ചു.
പഞ്ചാബിലെ പട്യാലയിൽ പിറന്നാൾ ആഘോഷിക്കുന്നതിനായി ഓൺലൈനിൽ ഓർഡർ ചെയ്ത കേക്ക് കഴിച്ചതിന് പിന്നാലെ പെൺകുട്ടി മാൻവിയും സഹോദരിയും രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി വീട്ടുകാർ പറയുന്നു.
പിറന്നാൾ ആഘോഷങ്ങളുടെ വീഡിയോയിൽ പെൺകുട്ടിക്ക് കുടുംബാംഗങ്ങൾ കേക്ക് നൽകുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെ കുട്ടികൾക്ക് ഛർദ്ദി തുടങ്ങിയെന്നും ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മാൻവിയുടെ മുത്തച്ഛൻ പറഞ്ഞു.
ആശുപത്രിയിലെത്തിച്ചപ്പോൾ മാൻവി മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. അവളുടെ ഇളയ സഹോദരി ഛർദ്ദിച്ചതുകൊണ്ടാകാം രക്ഷപ്പെട്ടതെന്ന് അവളുടെ വീട്ടുകാർ പറഞ്ഞു.
മാൻവിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേക്ക് ഉണ്ടാക്കിയവർക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, ഡെലിവറി ബോയ് എവിടെ നിന്ന് കേക്ക് എടുത്തോ അവിടെ നിന്ന് ഡെലിവറി ചെയ്തതായി നിഷേധിച്ചു. കേക്കിൻ്റെ ഉറവിടം അന്വേഷിക്കുകയാണിപ്പോൾ പോലീസ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.