ഇനി ഹോട്ടലുകളും കടകളും പുലർച്ചെ ഒന്നുവരെ

candle light dinner couple

ബെംഗളൂരു : ബെംഗളൂരുവിലും സംസ്ഥാനത്തെ പത്ത് കോർപ്പറേഷനുകളുടെ പരിധികളിലും കടകളും ഹോട്ടലുകളും പുലർച്ചെ ഒന്നുവരെ പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റിൽ പ്രഖ്യാപിച്ചു.

ഹോട്ടൽ അസോസിയേഷനുകളുടെയും മറ്റു വ്യാപാരികളുടെയും നിരന്തരമായ ആവശ്യം കണക്കിലെടുത്താണ് പ്രവർത്തനസമയം നീട്ടിയത്.

ബെംഗളൂരുവിനെ ലോകനിലവാരത്തിലുള്ള നഗരമായി വികസിപ്പിക്കാൻ ബ്രാൻഡ് ബെംഗളൂരു എന്ന ആശയം കൊണ്ടുവന്നിട്ടുണ്ട്.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും നിക്ഷേപകരെ ആകർഷിക്കാനും വിവിധ പരിഷ്‌കരണങ്ങൾ നടപ്പാക്കുകയും ചെയ്യുന്നുണ്ട്.

ഈവർഷം ഗതാഗതക്കുരുക്ക് കുറയ്ക്കുക, നിലവാരമുള്ള റോഡുകൾ നിർമിക്കുക, ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക, പൊതുഗതാഗതം മെച്ചപ്പെടുത്തുക എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts