ബെംഗളൂരു: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി അഞ്ചരക്കണ്ടി കല്ലായി സ്വദേശിയെ മട്ടന്നൂര്‍ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് പോലീസ് പിടികൂടി. തിങ്കളാഴ്ച പുലര്‍ച്ച ബെംഗളൂരുവില്‍ നിന്ന് ബസില്‍ കണ്ണൂർ മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയ ജാബിറി (35)ല്‍ നിന്നാണ് 104.03 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.
കണ്ണൂര്‍ സിറ്റി പോലീസ് കമീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ നാർകോട്ടിക് സെല്‍ എ.സി.പി ജയന് ഡൊമിനിക്കിന്റെ കീഴിലുള്ള ജില്ല ആന്റി നാർക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മട്ടന്നൂര്‍ പോലീസുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജാബിറിനെ പിടികൂടിയത്. മുമ്പ് 26.74 ഗ്രാം എം.ഡി.എം.എ കൈവശം വെച്ചതിന് ഇയാള്‍ക്കെതിരെ ഇരിട്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മയക്കുമരുന്ന് ഉറവിടത്തെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.