അയാളുടെ നഖം അവളുടെ പിൻഭാഗത്തിൽ ആഴ്ന്നിറങ്ങുന്നതുപോലെ’: ആരും പ്രതികരിച്ചില്ല;  നമ്മ മെട്രോയിൽ നേരിട്ട ലൈംഗികാതിക്രമം തുറന്നടിച്ച് പെൺകുട്ടി

ബെംഗളൂരു: നമ്മുടെ മെട്രോ (നമ്മ മെട്രോ) ഗതാഗതം എല്ലാ വിധത്തിലും സുരക്ഷിതമാണെന്ന തോന്നൽ ക്രമേണ കുറഞ്ഞുവരികയാണ്.

വളരെ കർശനമായ പ്രവേശന നിയമങ്ങളോടെ, ട്രെയിനിൽ കയറുമ്പോൾ പാലിക്കേണ്ട നടപടികളെ കുറിച്ചെല്ലാം ബി.ബി.എം.പി വ്യക്തമാക്കുമ്പോൾ മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നത് വളരെ സുരക്ഷിതമാണെന്ന് പലരുടെയും ധാരണ.

പക്ഷെ മെട്രോയിലെ തിരക്കും ആൾക്കൂട്ടവും മുതലെടുത്ത് പല നാണംകെട്ട പ്രവൃത്തികൾക്കും മുതിരുന്നവർക്കെതിരെ തുറന്നിടിച്ചിരിക്കുകയാണ് ഒരു പെൺകുട്ടി.

ദിവസങ്ങൾക്ക് മുമ്പ് മെട്രോ ട്രെയിനിനുള്ളിൽ കോളേജ് വിദ്യാർത്ഥിനിയായ തന്റെ സുഹൃത്ത് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചാണ് ഒരു പെൺകുട്ടി സമൂഹമാധ്യമ പ്ലാറ്റ്ഫോമായ റെഡിറ്റിൽ പങ്കുവെച്ചിരിക്കുന്നത്.

മജസ്റ്റിക്കിലെ നാദപ്രഭു കെമ്പഗൗഡ മെട്രോ സ്‌റ്റേഷനിലാണ് സംഭവം. രാവിലെ എട്ടരയോടെയാണ് ഒരു പെൺകുട്ടി മെട്രോയിൽ യാത്ര ചെയ്യാൻ മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ എത്തിയത്.

അപ്പോഴേക്കും വൻ ജനക്കൂട്ടമായിരുന്നു. ട്രെയിൻ കയറുമ്പോഴും പിന്നിൽ നിന്നുള്ള തള്ളൽ ശക്തമായിരുന്നു.

ചുവന്ന ഷർട്ട് ധരിച്ച ഒരാൾ അകത്ത് നിന്ന ശേഷം ശല്യം ചെയ്യാൻ തുടങ്ങി. യുവതിയുടെ പിൻഭാഗത്ത് സ്പർശിച്ചുകൊണ്ട് അയാൾ അവളെ ഉപദ്രവിക്കാൻ തുടങ്ങി.

ആൾക്കൂട്ടത്തിന്റെ സമ്മർദ്ദത്തിനിടയിൽ അറിയാതെ സംഭവിച്ചതാകാം എന്നാണ് പെൺകുട്ടി ആദ്യം കരുതിയത്.

പക്ഷേ, അവളുടെ പിൻഭാഗത്തിൽ പിടിക്കുകയും അയാളുടെ നഖം തന്റെ പിന്നിൽ ആഴ്ന്നിറങ്ങുന്നതുപോലെയും പെൺകുട്ടിക്ക് അനുഭവപ്പെട്ടു.

നിമിഷങ്ങൾക്കുള്ളിൽ അവന്റെ മോശം പെരുമാറ്റം തിരിച്ചറിഞ്ഞ പെൺകുട്ടി തിരിഞ്ഞുനോക്കിയപ്പോഴേയ്ക്കും അക്രമി അവിടെനിന്നും രക്ഷപ്പെട്ടു.

അയാളെ പിടികൂടുന്നതിനായി എന്റെ സുഹൃത്ത് അലറിവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തെങ്കിലും ആരും അനങ്ങിയില്ലന്നും പോസ്റ്റിൽ പറയുന്നു.

മെട്രോയിലെ തിരക്കും ആൾക്കൂട്ടവും മുതലെടുത്ത് ഇത്തരം നാണംകെട്ട പ്രവൃത്തികൾക്കു മുതിരുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ എന്തു ചെയ്യാനാകുമെന്ന ചോദ്യത്തോടെ ആരംഭിച്ച പോസ്റ്റ് ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us