മാനസികമായി തളര്‍ന്നിരിക്കുന്ന അവസരങ്ങളിലോ സമ്മര്‍ദം ഉള്ളപ്പോഴോ ഒക്കെ നിങ്ങൾക്ക് ഭക്ഷണത്തില്‍ അഭയം തേടാൻ തോന്നാറുണ്ടോ?
നെഗറ്റീവ് ചിന്തകളിലൂടെയും ഉത്കണ്ഠയിലൂടെയുമൊക്കെ കടന്നുപോകുമ്പോള്‍ ഭക്ഷണത്തില്‍ അഭയം തേടുകയും അപ്പോള്‍ ആശ്വാസം തോന്നുകയും ചെയ്യുന്ന ഇമോഷണല്‍ ഈറ്റിങ് അഥവാ സ്ട്രെസ്സ് ഈറ്റിങ് അവസ്ഥയാണിത്.
സമ്മര്‍ദത്തിലാകുമ്പോള്‍ ഭക്ഷണത്തില്‍ അഭയം തേടുന്നവരില്‍ കലോറിയുടെ അളവും കൂടുതലായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇത്തരത്തിലുള്ള കലോറി കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി കൂടുതല്‍ ഭക്ഷണം കഴിക്കുകയും മധുരത്തോടുള്ള ആഭിമുഖ്യം കൂടുകയും വണ്ണംവെക്കാനിടയാക്കുകയും ചെയ്യുമെന്ന് ഗാര്‍വാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു.
ഭക്ഷണം കഴിക്കുമ്പോള്‍ സംതൃപ്തി അനുഭവപ്പെടാൻ മസ്തിഷ്കം നല്കുന്ന സിഗ്നല്‍ അമിതസമ്മര്‍ദം കൂടുന്ന സമയത്ത് തടസ്സപ്പെടുകയും ധാരാളം ഭക്ഷണം കഴിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുന്നു എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
എന്നാല്‍ സമ്മര്‍ദവും ഉത്കണ്ഠയുമൊക്കെ കൂടുന്ന സമയങ്ങളില്‍ കൂടുതല്‍ ഭക്ഷണത്തെ കൂട്ടുപിടിച്ചുതുടങ്ങിയാല് വണ്ണംവെക്കുക മാത്രമല്ല, മാനസികാവസ്ഥ പഴയപടിയാകുന്നതിനുള്ള മറ്റുമാര്‍ഗങ്ങള്‍ തേടാതിരിക്കുന്നതിലൂടെ കൂടുതല്‍ വഷളാവുകകൂടിയാണ് ചെയ്യുന്നത്.
നെഗറ്റീവ് ചിന്തകളെ ഇല്ലാതാക്കാനും ആ സമയത്തെ മാനസികാവസ്ഥയെ തരണം ചെയ്യാനുമൊക്കെയാണ് അത്തരക്കാര്‍ ഭക്ഷണത്തില്‍ അഭയം തേടുന്നത്.
സമ്മര്‍ദം കൂടുമ്പോള്‍ അഡ്രിനല്‍ ഗ്ലാൻഡ് ഗ്ലൂക്കോകോര്ട്ടിസൈഡ്സ് എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുകയും ഇത് വിശപ്പ് വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
ഇമോഷണല്‍ ഈറ്റിങ് ശരീരഭാരത്തെ ദ്രുതഗതിയില്‍ വര്‍ധിപ്പിച്ചേക്കാം.
ഇതും പലരെയും വീണ്ടും വിഷാദത്തിലേക്ക് തള്ളിവിടും.
ഈ അവസ്ഥയിലൂടെ ആണോ നിങ്ങൾ കടന്ന് പോകുന്നതെങ്കിലും ഉടൻ പരിഹാരം കണ്ടെത്തുക.
ഇല്ലെങ്കിൽ അത് കൂടുതൽ ആരോഗ്യ പ്രശ്ങ്ങളിലേക്ക് നിങ്ങളെ നയിച്ചേക്കാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.