സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിന് ഭർത്താവ് നിർബന്ധിക്കുന്നു; പരാതിയുമായി യുവതി 

ബംഗളൂരു: സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് നിരന്തരം നിർബന്ധിക്കുന്നതായി യുവതിയുടെ പരാതി.

അതിന് വഴങ്ങാത്തതിന് ശാരീരിക, മാനസിക പീഡനങ്ങൾ ഏൽപ്പിച്ചതായി യുവതി പറയുന്നു.

ഇവരുടെ പരാതിയിൽ മംഗളൂരു സ്വദേശിയായ ഭർത്താവിനെതിരെ അമൃതഹള്ളി പോലീസ് കേസെടുത്തു.

2007ൽ വിവാഹിതരായ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.

ഭർത്താവിന്റെ വാട്ട്‌സ് ആപ്പ് ചാറ്റുകൾ യാദൃശ്ചികമായി കണ്ടപ്പോഴാണ് വഴിവിട്ട രീതി മനസ്സിലായതെന്ന് യുവതി പരാതിയിൽ പറഞ്ഞു.

  35 ദിവസത്തിൽ 17 കോടി ചെലവഴിച്ച് വീണ്ടും ചർച്ചയിൽ ഹാർദിക് പാണ്ഡ്യ

ലൈംഗികത്തൊഴിലാളികളുമൊത്തുള്ള രംഗങ്ങൾ സുഹൃത്തുക്കൾക്ക് പങ്കിട്ട കൂട്ടത്തിൽ താനും ഭർത്താവും ഒരുമിച്ചുള്ള സ്വകാര്യ ദൃശ്യങ്ങൾ ഉണ്ടായിരുന്നു.

ഇത് ചോദ്യം ചെയ്തപ്പോൾ മർദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു.

രക്ഷിതാക്കൾ ഇടപെട്ട് രണ്ടു തവണ അനുരഞ്ജനം നടത്തിയെങ്കിലും ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തിയില്ല.

സുഹൃത്തുക്കൾക്കൊപ്പം ശയിക്കാൻ ബലപ്രയോഗവും വധഭീഷണിയും സഹിക്കാൻ കഴിയാതെ പരാതി നൽകേണ്ടി വന്നതാണെന്ന് യുവതി പരാതിയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യൂറോപ്പിനെ ഞെട്ടിച്ച് 'സ്വീറ്റ്' മോഷണം; പോളണ്ടിലേക്ക് കൊണ്ടുപോയ 12 ടൺ കിറ്റ്കാറ്റ് കവർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കത്തുന്ന വെയിലിൽ നിന്ന് രക്ഷപ്പെടാൻ കബനിയിൽ നീരാട്ടിനിറങ്ങിയ കടുവക്കുട്ടൻ; വൈറൽ വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us