ബെംഗളൂരുവിലെ ജയിലുകൾ ബോംബുവെച്ച് തകർക്കുമെന്ന് അജ്ഞാത ഫോൺകോൾ ഭീഷണി

ബെംഗളൂരു: കർണാടകയിലെ രണ്ടു ജയിലുകൾ ബോംബുവെച്ച് തകർക്കുമെന്ന് അജ്ഞാത ഫോൺകോൾ ഭീഷണി.

ഹിൻഡാൽഗ സെൻട്രൽ ജയിലും (ബെലഗാവി), പരപ്പന അഗ്രഹാര സെൻട്രൽ ജയിലും ഡിഐജിപിയുടെ വസതിയും സ്‌ഫോടനം നടത്തുമെന്ന് അജ്ഞാതൻ ഭീഷണിപ്പെടുത്തിയതായി ജയിൽ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (നോർത്ത് റേഞ്ച്) ബെലഗാവി റൂറൽ പോലീസിൽ തിങ്കളാഴ്ച പരാതി നൽകി.

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

ജയിൽ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസിന്റെ ഔദ്യോഗിക നമ്പറിലാണ് അജ്ഞാത ഫോൺകോൾ ഭീഷണി വന്നത്.

അതേസമയം ബെംഗളൂരുവിൽ നിന്നുതന്നെയാണ് ഫോൺകോൾ വന്നതെന്ന് കണ്ടെത്തിയതായി ബെലഗാവി റൂറൽ പോലീസ് ഇൻസ്‌പെക്ടർ അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts