ബെംഗളൂരുവിൽ അടുത്ത രണ്ടുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഐഎംഡി

ബെംഗളൂരു: അടുത്ത രണ്ട് ദിവസം ബെംഗളൂരുവിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

തെക്ക്-കിഴക്കൻ കർണാടകയിൽ കാലാവസ്ഥാ വകുപ്പ് 72 മണിക്കൂർ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്,

അടുത്ത 7 ദിവസത്തേക്ക് സംസ്ഥാനത്ത് മിതമായതോ കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ ഹെബ്ബാളിന് സമീപമുള്ള മാന്യത ടെക് പാർക്കിൽ വെള്ളക്കെട്ടുണ്ടായത് ജീവനക്കാർക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കി.

  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ

കെആർ പുരം മേഖലയിൽ ഞായറാഴ്ച വൈകീട്ടും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്, ഇന്നലെ രാത്രിയിലും ഇത് തുടർന്നു.

സൗത്ത് ബെംഗളൂരുവിലും ഞായറാഴ്ച രാത്രി മഴ പെയ്തത് ബന്നാർഘട്ട റോഡിലും കനകപുര റോഡിലും ഗതാഗതക്കുരുക്കിന് കാരണമായി.

കൂടാതെ, ശക്തമായ കാറ്റിൽ നഗരത്തിൽ ഏതാനും മരങ്ങൾ കടപുഴകിയെങ്കിലും അവ ഉടനടി നീക്കം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
[masterslider id="10"]

Related posts