ബെംഗളൂരു: കർണാടകയും തമിഴ്‌നാടും തമ്മിലുള്ള കാവേരി നദീജല പ്രശ്‌നത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് സംസാരിക്കണമെന്ന് കന്നഡ അനുകൂല പ്രവർത്തകൻ വാട്ടാൽ നാഗരാജ്.
തമിഴ്‌നാടിന് കാവേരി ജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് നാഗരാജിന്റെ നേതൃത്വത്തിൽ കന്നഡ അനുകൂല സംഘടനകൾ വെള്ളിയാഴ്ച കർണാടക ബന്ദിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് പരാമർശം.
രജനീകാന്ത് ജനിച്ചത് കർണാടകയിലാണെന്നും പതിറ്റാണ്ടുകളായി ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന ജലവിതരണ തർക്കം പരിഹരിക്കാൻ അദ്ദേഹം ശബ്ദമുയർത്തണമെന്നും നാഗരാജ് പറഞ്ഞു.
“രജനീകാന്ത് കർണാടകയിലേക്ക് വരരുത്. കർണാടകയിൽ പ്രവേശിക്കുന്നത് തടയണം. രജനികാന്ത് സിനിമകൾ സംസ്ഥാനത്ത് നിരോധിക്കണം. ഇതൊരു മുന്നറിയിപ്പാണ്.
കർണാടകയിൽ ജനിച്ച് കാവേരി വെള്ളം കുടിച്ച് വളർന്ന അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് സംസാരിക്കണമെന്നും വാട്ടാൽ നാഗരാജ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.