ബെംഗളൂരു: എദ്ദേലു കർണാടക സങ്കൽപ്പവും എദ്ദേലു കർണാടക അനുഭവവും സമകാലിക കാര്യങ്ങളും എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. എദ്ദേലു കർണാടക എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും പരിസ്ഥിതി പ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ താര രാവു ചടങ്ങിൽ
ഇന്ത്യയുടെ ഫെഡറൽ ജനാധിപത്യ വ്യവസ്ഥയും ഭരണഘടനയും തകർക്കുന്ന മോഡി സർക്കാരിന്റെ നടപടിയെ ചെറുത്തു തോൽപ്പിക്കുകയും വർഗീയതയ്ക്കെതിരെ മതേതര ജനാധിപത്യ കൂട്ടായ്മ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ഈ സന്ദർഭത്തിൽ നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമെന്ന് എദ്ദേളു കർണാടക എക്സിക്യൂട്ടീവ് കൗൺസിൽ അംഗം താരാ റാവു പറഞ്ഞു.
ബെംഗളൂരു സെക്കുലർ ഫോറം സംഘടിപ്പിച്ച ഗൂഗിൾ മീറ്റ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരാ റാവു. വർഗീയതയ്ക്കെതിരെ സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങൾക്ക് രാഷ്ട്രീയമായി എത്രത്തോളം ആഴത്തിൽ ഇടപെടാൻ സാധിക്കുമെന്ന് ബോധ്യപ്പെട്ട ഒരു പരീക്ഷണമായിരുന്നു എദ്ദേലു കർണാടക എന്നും താരാ റാവു പറഞ്ഞു.
വോട്ടർമാരെ നേരിട്ട് സന്ദർശിക്കുകയും സെക്കുലർ പാർട്ടികളെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധ്യപ്പെടുത്തുകയുംവേണം. ഇക്കഴിഞ്ഞ കർണാടക തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതിൽ എദ്ദേളു കർണാടകയുടെ അനുഭവം പങ്കുവെക്കുകയായിരുന്നു താരാ റാവു. നാടക – സിനിമാ സംവിധായകൻ പ്രകാശ് ബാരെയാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.