വിവാഹത്തെ കുറിച്ച് പലർക്കും പല തരത്തിലുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ്.
അതിനൊത്തായിരിക്കും അവര്‍ വിവാഹാലോചനയുമായി ബന്ധപ്പെട്ട് പരസ്യം നല്‍കുക.
ഇപ്പോഴിതാ വ്യത്യസ്തമായൊരു വിവാഹാലോചനയുമായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഒരു യുവതിയുടെ വിവാഹ പരസ്യം.
‘ഷോര്‍ട് മാര്യേജ്’ എന്ന വാക്കാണ് ഈ പരസ്യം കയറിക്കൊളുത്താനുള്ള കാരണം.
മുബൈയിലെ ഒരു സമ്പന്ന കുടുംബത്തിലുളള യുവതിയുടേതാണ് വിവാഹ പരസ്യം.
വിവാഹമോചിതയായ ഒരു സ്ത്രീയ്ക്ക് ഷോര്‍ട് മാര്യേജിനായി വരനെ ആവശ്യമുണ്ട് എന്നാണ് പരസ്യവാചകം.
വിദ്യാസമ്പന്നയായ യുവതി, 1989ല്‍ ജനനം, അഞ്ചടി ഏഴിഞ്ച് നീളം, മുംബൈയില്‍ സ്വന്തമായി ഹോസ്പിറ്റാലിറ്റി ബിസിനസ് നടത്തുന്നു എന്നിങ്ങനെയാണ് പരസ്യത്തില്‍ പറയുന്നത്. ജാതി പ്രശ്നമല്ലെന്നും പരസ്യത്തില്‍ എടുത്തു പറയുന്നുണ്ട്.
അതേസമയം ഈ ഷോര്‍ട് മാര്യേജ് എന്ന് പറയുന്നത് കുറച്ചുകാലത്തേക്കുളള കല്യാണമാണെന്നാണോ ഉദ്ദേശിച്ചതെന്ന് ചോദിച്ച് വിവാഹ പരസ്യത്തെ കളിയാക്കികൊണ്ട് നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്.
ഷോര്‍ട് മാര്യേജ് എന്നതുകൊണ്ട് വലിയ ചടങ്ങുകളില്ലാത്ത ചെറിയ കല്യാണമെന്നാണെന്ന് ചിലര്‍ വാദിക്കുന്നുണ്ടെങ്കിലും പരസ്യം സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
തനിഷ്ക സോധി എന്ന യുസറുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. ഷോര്‍ട് മാര്യേജ് എന്ന് പറഞ്ഞ് ചോദ്യ ചിഹ്നമിട്ടാണ് തനിഷ്ക പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
പോസ്റ്റ് ഷെയര്‍ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയത്. തമാശയായിട്ടാണ് പരസ്യത്തെ എല്ലാവരും സ്വീകരിച്ചിരിക്കുന്നത്.
പെണ്‍കുട്ടിക്ക് ഉയരക്കുറവായതിനാലാണ് ഷോര്‍ട് മാര്യേജ് എന്ന് പറഞ്ഞിരിക്കുന്നതെന്നാണ് ഒരാളുടെ കമന്റ്.
ചിലപ്പോള്‍ വിവാഹ ചടങ്ങുകളുടെ പകുതിമാത്രമായിരിക്കും നടത്തുക അതിനാലാവാം ഈ വാചകമെന്നും കമന്റുകള്‍ കാണാം.
അതേസമയം ഇത് പരസ്യം അച്ചടിച്ചതിലെ പിശകാവാനാണ് സാധ്യതയെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
മേയ്ഡ് ഇന്‍ ഹെവന്‍ എന്ന പേരില്‍ ഒരു ടിവി ഷോ നടക്കുന്നുണ്ട്. ഹ്രസ്വകാലം നിലനില്‍ക്കുന്ന വിവാഹബന്ധങ്ങളാണ് ഈ ഷോയുടെ പ്രമേയം. അത്തരത്തില്‍ ഒരു മേയ്ഡ് ഇന്‍ ഹെവനാണ് ഈ പരസ്യത്തിലൂടെ യുവതി ഉദ്ദേശിക്കുന്നതെന്നും പരസ്യത്തിനെതിരെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.
ജാതി ഒരു പ്രശ്നമല്ലെന്ന് പരസ്യത്തില്‍ എടുത്തു പറഞ്ഞതോടെ ഷോര്‍ട് മാര്യേജ് എന്നതും കാര്യമാക്കേണ്ടതില്ലെന്നാണ് ഒരു യൂസര്‍ കമന്റിട്ടിരിക്കുന്നത്.
അതേസമയം സോഫ്റ്റ്വെയര് എന്‍ജിനീയര്‍മാരുടെ വിവാഹാലോചനകള്‍ സ്വീകരിക്കില്ലെന്നും പരസ്യത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.