റഷ്യന്‍ ചാന്ദ്രദൗത്യം പ്രതിസന്ധിയില്‍. ലൂണ 25 പേടകത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തി. ലാന്‍ഡിംഗിന് മുന്നോടിയായി നടക്കേണ്ട ഭ്രമണപഥ മാറ്റം നടന്നില്ല. സാങ്കേതിക പ്രശ്നം പരിശോധിച്ചു വരികയാണെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി വ്യക്തമാക്കുന്നു.
ഇന്ത്യയുടെ ചന്ദ്രയാൻ 3 വിക്ഷേപിച്ച് ഒരു മാസത്തിനുശേഷം കഴിഞ്ഞ ഓഗസ്റ്റ് പതിനൊന്നിനാണ് റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ-25 പേടകം സോയൂസ് 2.1 ബി റോക്കറ്റ് ഉപയോഗിച്ചു വിക്ഷേപിച്ചത്.. ഓഗസ്റ്റ് 21ന് ചന്ദ്രനില്‍ ഇറക്കാനായിരുന്നു പദ്ധതി. അഞ്ച് ദിവസം കൊണ്ടാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്.
ചന്ദ്രയാനുമുന്പ് ലൂണ പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്നായിരുന്നു റഷ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രഖ്യാപനം. 1976ലെ ലൂണ-24 ചാന്ദ്രദൗത്യത്തെത്തുടർന്ന് 47 വർഷത്തിനുശേഷമായിരുന്നു റഷ്യയുടെ ലൂണ-25 ചാന്ദ്രദൗത്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.