നഗരത്തിൽ ഫാൻസി നമ്പറുകൾക്കുള്ള ഡിമാൻഡ് കൂടുന്നു; വലിയ വരുമാനം നേടി ആർ.ടി.എ

ബെംഗളൂരു: ലൈറ്റ് മോട്ടോർ വാഹന ഉടമകൾക്കിടയിൽ ഫാൻസി രജിസ്‌ട്രേഷൻ നമ്പരുകളോടുള്ള ആവേശം കൂടിവരികയാണ് . ഫാൻസി നമ്പറുകളുടെ ഡിമാൻഡ് പറയേണ്ടതില്ലല്ലോ.. അത് വികാരപരമോ, ഇഷ്ട സംഖ്യയോ, ജാതകബലമോ ആകട്ടെ.. വാഹന ഉടമകൾ ആഗ്രഹിച്ച നമ്പർ ലഭിക്കാൻ എത്ര തുക ചിലവഴിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. അതിൽ സെലിബ്രിറ്റികളും സമ്പന്നരും ഉൾപ്പെടുന്നു. ഈ ക്രമത്തിൽ ഫാൻസി നമ്പറുകൾ ലേലം ചെയ്തതോടെ ഒരു ദിവസം ബെംഗളൂരു ആർടിഎ ഓഫീസിൽ വാൻ ലാഭമാണ് ഉണ്ടാകുന്നത്. ഓഗസ്റ്റ് ആദ്യവാരം കെഎ 01 എൻബി 0001 എന്ന ഫാൻസി നമ്പരിനാണ് ഗതാഗത വകുപ്പിന്…

Read More

അഴിമതിയിൽ മുങ്ങിയ സർക്കാരിനെതിരെ ഓഗസ്റ്റ് 23ന് ബിജെപി പ്രതിഷേധം സംഘടിപ്പിക്കും; ബിഎസ് യെദ്യൂരപ്പ

ബെംഗളൂരു: സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെ വ്യാപകമായ അഴിമതിക്കും ഈ ഭരണത്തിന് കീഴിലുള്ള വികസന പ്രവർത്തനങ്ങളുടെ അഭാവത്തിനും എതിരെ ഓഗസ്റ്റ് 23 ന് നഗരത്തിൽ വൻ പ്രതിഷേധം സംഘടിപ്പിക്കാൻ കർണാടക ബിജെപി ഘടകം തീരുമാനിച്ചതായി മുതിർന്ന പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ പറഞ്ഞു. നിരവധി മുതിർന്ന ബിജെപി നേതാക്കളും ബെംഗളൂരു നിയമസഭാംഗങ്ങളും എംപിമാരും യെദ്യൂരപ്പയുടെ വസതിയിൽ യോഗം ചേർന്ന് ചർച്ച നടത്തി. മുൻ മുഖ്യമന്ത്രിമാരായ ഡിവി സദാനന്ദ ഗൗഡ, ബസവരാജ് ബൊമ്മൈ എന്നിവരും യോഗത്തിൽ പങ്കെടുത്തു. പ്രതിപക്ഷത്ത് നിന്നുള്ള കുറച്ച് നേതാക്കളും…

Read More

പി.എസ്.ജി വിട്ട് സൗദി അൽ ഹിലാല്‍ ക്ലബ്ബിലെത്തിയ ബ്രസീലിയന്‍ താരം നെയ്മറിന്റെ അരങ്ങേറ്റം ഇന്ന്

പി എസ് ജി വിട്ട് സൗദിയിലെ അല്‍ഹിലാല്‍ ക്ലബ്ബിലെത്തിയ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന്റെ അരങ്ങേറ്റം ഇന്ന്. അല്‍ ഫൈഹയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി നെയ്മറിനെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ഇന്ത്യന്‍ സമയം രാത്രി 10.45നായിരിക്കും നെയമറുടെ പ്രസന്റേഷന്‍. അല്‍ഹിലാലിന്റെ ഏറ്റവും വലിയ ട്രാന്‍സ്ഫറാണ് നെയ്മറിന്റേത്. പി എസ് ജിയില്‍ നിന്ന് നൂറ് മില്യണോളം നല്‍കിയാണ് അല്‍ഹിലാല്‍ ക്ലബ്ബ് ഈ ബ്രസീല്‍ താരത്തെ സ്വന്തമാക്കിയത്.നെയ്മറിന് 30 മില്യണിലധികം രണ്ട് വര്‍ഷം കൊണ്ട് വേതനമായി അല്‍ഹിലാല്‍ നല്‍കും.

Read More

ജെയ്ക്ക് സി തോമസിന്റെ പിതാവിന്‍റെ പ്രായം, ആസ്തികളെക്കുറിച്ചുള്ള അധിക്ഷേപങ്ങൾ; പ്രതികരണവുമായി സഹോദരൻ രംഗത്ത്

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡല ഉപതെരഞ്ഞെടുപ്പിലെ ഇടത് മുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് പറഞ്ഞ പിതാവിന്റെ പ്രായത്തെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ് നിരവധി അധിക്ഷേപങ്ങളാണ് നേരിടേണ്ടി വന്നത്. അതേസമയം പിതാവിനെ പരാമർശിക്കുന്ന അധിക്ഷേപങ്ങൾ വേദനിപ്പിക്കുന്നുവെന്നും ജെയ്‌ക്കിനെ വിമർശിക്കാം, പക്ഷേ അച്ഛനെ വെറുതെ വിടണമെന്നും തോമസ് സി തോമസ് തന്റെ ഫേസ്ബുക് കുറിപ്പിലൂടെ പ്രതികരിച്ചു . കൂടാതെ സ്വത്ത് വിവാദം അനാവശ്യമെന്നും ജെയ്ക് സി തോമസിന്റെ സഹോദരൻ തോമസ് സി തോമസ് കൂട്ടിച്ചേർത്തു. ജെയ്ക്കിന് പാരമ്പര്യമായി സ്വത്തുണ്ട്. ഹൈവേയിൽ ഭൂമിയുടെ വില കൂടുന്നത് സ്വാഭാവികമാണ്. കൂടാതെ ജേക്കിന്റെ…

Read More

ബിബിഎംപി തീപിടിത്തം: പരിക്കേറ്റ ചീഫ് എൻജിനീയർ വെന്റിലേറ്ററിൽ

ബെംഗളൂരു: ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി) ഹെഡ് ഓഫീസിലെ ക്വാളിറ്റി കൺട്രോൾ ലാബിലുണ്ടായ തീപിടിത്തത്തിന് ഒരാഴ്ച തികയുന്നു. ക്വാളിറ്റി കൺട്രോൾ സെല്ലിലെ ചീഫ് എഞ്ചിനീയർ ശിവകുമാർ ഗുരുതരാവസ്ഥയിൽ ഇതോടെ വ്യാഴാഴ്ച രാത്രി മുതൽ അദ്ദേഹം വെന്റിലേറ്ററിലാണ് എന്നുമാണ് റിപ്പോർട്ടുകൾ . ബെംഗളൂരു മെഡിക്കൽ കോളേജ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) ഡീനും ഡയറക്ടറുമായ ഡോ.രമേഷ് കൃഷ്ണയും ഇക്കാര്യം സ്ഥിരീകരിച്ചത്. എല്ലാവരും സുഖം പ്രാപിക്കുന്നുണ്ടെന്നും ഡോ. കൃഷ്ണ പറഞ്ഞു. ശിവകുമാർ ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്റർ സപ്പോർട്ടിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പരിക്കേറ്റ എല്ലാവരുടെയും സുഖം പ്രാപിച്ചതിന് ശേഷം സ്കിൻ…

Read More

കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെ ഉദ്യാൻ എക്സ്പ്രസ് കോച്ചുകളിൽ തീപിടിത്തം

ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ ശനിയാഴ്ച പുലർച്ചെ മുംബൈ-ബെംഗളൂരു ഉദ്യാൻ എക്സ്പ്രസിന്റെ (ട്രെയിൻ നമ്പർ 11301) രണ്ട് എസി കോച്ചുകളിൽ തീപിടിത്തം. ഏകദേശം 5.45 ഓടെയാണ് ട്രെയിൻ എത്തിയത്. ട്രെയിൻ എത്തി ഒന്നര മണിക്കൂർ കഴിഞ്ഞപ്പോഴാണ് കോച്ചുകളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ അഗ്നിശമനസേനയെ വിവരമറിയിക്കുകയും 7.35ഓടെ സംഘം സ്ഥലത്തെത്തി. രാവിലെ 7.10 ഓടെയാണ് സ്‌റ്റേഷൻ ചെയ്ത ട്രെയിനിന്റെ രണ്ട് കോച്ചുകളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) ചീഫ് പിആർഒ അനീഷ് ഹെഗ്‌ഡെ പറഞ്ഞു. എല്ലാ യാത്രക്കാരും…

Read More

‌മുഖ്യമന്ത്രി പിണറായി വിജയൻറെ കന്നി വന്ദേ ഭാരത് യാത്ര ഇന്ന്

കണ്ണൂര്‍: കണ്ണൂരില്‍ നിന്ന്‌ എറണാകുളത്തേക്ക് ഉള്ള വന്ദേ ഭാരത് എക്സ്പ്രസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് യാത്രചെയ്യും. മുഖ്യമന്ത്രി യാത്ര ചെയ്യുന്നത് കൊണ്ടുതന്നെ ട്രെയിനിനകത്തും പുറത്തും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. കൂടാതെ കണ്ണൂരിൽ നിന്ന് തീവണ്ടി പുറപ്പെടും മുൻപ്‌ ഡ്രോൺ പറത്തി പരിശോധനയും ഉണ്ടാകും. വന്ദേ ഭാരത് എക്സ്പ്രസിന്റെ  ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി മോദിയോടൊപ്പം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആദ്യ വന്ദേ ഭാരത് യാത്രയാണിത്‌. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ്‌  വെള്ളിയാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്.

Read More

ഡ്യൂറണ്ട് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി ബെംഗളൂരു എഫ്‌സി

കൊല്‍ക്കത്ത; ഡ്യൂറണ്ട് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ കുരുക്കി ബെംഗളൂരു എഫ്‌സി. തുടക്കത്തില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയത്. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഗോകുലം കേരള ക്വാര്‍ട്ടറിലേക്ക് മുന്നേറി. മത്സരത്തിന്റെ തുടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ആധിപത്യമായിരുന്നു കൊല്‍ക്കത്തയില്‍. യുവ വിദേശ താരം ജസ്റ്റിനിലൂടെ ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയില്‍ തന്നെ ലീഡെഡുത്തു. 14ാം മിനിറ്റില്‍ വിപിന്‍ മോഹനന്റെ അസിസ്റ്റ് ജസ്റ്റിന്‍ കൃത്യമായി വലയിലെത്തിച്ചു. ലീഡുയര്‍ത്താന്‍ ഡാനിഷ് ഫാറൂഖിന് ലഭിച്ച അവസരം ലക്ഷ്യത്തിലെത്തിക്കാനായില്ല. മറുവശത്ത് സുനില്‍ ഛേത്രിയുള്‍പ്പെടെയുള്ള പ്രമുഖരില്ലാതെ പൂര്‍ണമായും റിസേര്‍വ് സ്‌ക്വാഡുമായാണ്…

Read More

പോര്‍വിളിയുടെ ഓര്‍മപുതുക്കി ഓണത്തല്ല്; തൃശ്ശൂരിൽ ഇത്തവണ ആഗസ്റ്റ് 30ന് ഓണത്തല്ല് അരങ്ങേറും

onam

തൃശൂര്‍; കുന്നംകുളത്ത് സംഘടിപ്പിച്ച് വരുന്ന ഓണത്തല്ല് അഥവാ കയ്യാങ്കളി ഇത്തവണ ആഗസ്റ്റ് 30ന് ഉച്ചതിരിഞ്ഞ് രണ്ടിന് ജവഹർ സ്ക്വയറിൽ അരങ്ങേറും. തൃശ്ശൂര്‍ കുന്നംകുളം പോപ്പുലർ ആർട്സ് ആൻഡ് സ്പോർട്സ് സെൻ്റർ ആണ് ഓണ്ണത്തല്ല് സംഘടിപ്പിച്ച് വരുന്നത്. സാമ്പത്തിക നഷ്ടം സഹിച്ചു കൊണ്ടാണ് എല്ലാവർഷവും ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുന്നംകുളത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന കലാവിരുന്നാണ് ഓണത്തല്ല്.  വിനോദസഞ്ചാര വകുപ്പിന്റെ ഓണാഘോഷ പരിപാടിയിൽ ഉൾപ്പെടുത്തി ഓണത്തല്ലിന് പ്രത്യേക സഹായം നൽകണമെന്ന് ഭാരവാഹികൾ  ആവശ്യപ്പെട്ടു. 3 വർഷമായി സംസ്ഥാന സർക്കാരിൻ്റെ സഹായം ലഭിക്കാറില്ല. അഞ്ചര ലക്ഷം…

Read More

പതിവ് തെറ്റാതെ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര; പതാക ഏറ്റുവാങ്ങൽ ചടങ്ങ് ഇന്ന്

തൃപ്പൂണിത്തുറ: പതിവ് തെറ്റിക്കാതെ അത്തച്ചമയഘോഷയാത്രയ്ക്കൊരുക്കി തൃപ്പുണിത്തുറ. അത്തച്ചമയ ഘോഷയാത്രയുടെ പതാക ഏറ്റുവാങ്ങൽ ചടങ്ങ് ഇന്ന്  നടക്കും. രാജ ഭരണത്തിന്റെ ആസ്ഥാനമായിരുന്ന ഹിൽപാലസ് അങ്കണത്തിൽ വെച്ച് രാജകുടുംബത്തിന്റെ പ്രതിനിധിയായ അനുജൻ തമ്പുരാനിൽ നിന്ന് നഗരസഭാധ്യക്ഷ രമ സന്തോഷ് പതാക ഏറ്റുവാങ്ങും. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിലാണ് പതാക ഉയർത്തുക. തുടർന്ന് ഹിൽ പാലസിൽ നിന്ന് തുടങ്ങുന്ന അത്തം ഘോഷയാത്രയുടെ വിളംബരം അറിയിച്ചുള്ള ചെറു ഘോഷയാത്ര കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ സ്വീകരണം നൽകും. അത്തം ഘോഷയാത്രയുടെ ഉദ്ഘാടനം 20നു രാവിലെ 9.30നു മുഖ്യമന്ത്രി…

Read More
Click Here to Follow Us