കണ്ണൂർ: കണ്ണൂരും കാസർഗോടും ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം. സംഭവത്തില്‍ കേസെടുത്ത് റെയില്‍വേ പോലീസും ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചു. അതീവ സുരക്ഷാ മേഖലയായ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനു സമീപത്തുനിന്നുമാണ് കല്ലേറുണ്ടായത്.
ഞായറാഴ്ച രാത്രി 7.11-നും 7.16നുമാണ് കണ്ണൂരിൽ ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായത്. എസി കോച്ചിനെ തന്നെ ലക്ഷ്യംവെച്ച് അക്രമി കല്ലെറിഞ്ഞുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് കണ്ണൂര്‍ ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അതിശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് റെയില്‍വെ പോലീസ് റെയില്‍വെ സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുളളത്. ഇതിനിടെയാണ് അക്രമം നടന്നതെന്നത് സുരക്ഷാവീഴ്ചയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരം-എല്‍ടിടി നേത്രാവതി എക്സ്പ്രസിന്‍റെ എസി കോച്ചിനും, മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റിനന്‍റെ എസി കോച്ചിനും, ഓഖ- എറണാകുളം എക്സ്പ്രസിന്‍റെ ജനറല്‍ കോച്ചിനും നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ നാലുപേരെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് ആക്രമണത്തില്‍ പങ്കില്ലെന്ന് കണ്ടെത്തിയതോടെ പറഞ്ഞുവിടുകയായിരുന്നു.
രണ്ടുമാസം മുൻപ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിൽ ആലപ്പുഴ എക്സിക്യൂടിവ് എക്സ്പ്രസിന്റെ ബോഗികള്‍ ഇതര സംസ്ഥാനക്കാരന്‍ തീവെച്ചു നശിപ്പിരുന്നു. ഇതിന് ശേഷം കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും റെയില്‍വെ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായ കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.