ബെംഗളൂരു: ബിഎംടിസി ബസിലെ പതിവ് യാത്രക്കാരിയായ വനിത എഞ്ചിനീയറെ കയറിപ്പിടിച്ച യുവാവിനെ പോലീസിന് കൈമാറി യുവതി.
പ്രതി രക്ഷപ്പെടാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടും പീഡനം സഹിച്ച് മുന്നോട്ട് പോകുന്ന പലരിൽ നിന്നും വ്യത്യസ്തമായി ധൈര്യശാലിയായ യുവതി യുവാവിനെ പിടികൂടി പോലീസിന് കൈമാക്കുകയായിരുന്നു. ഹാർഡ്‌വെയർ കടയിലെ ജീവനക്കാരനായ അബ്ദുള്ള (44)
യാണ് പ്രതി .
നാല് ദിവസം മുൻപ് യുവതി കോറമംഗലയിലെ തന്റെ ജോലിസ്ഥലത്തേക്ക് പോകാൻ ശിവാജിനഗറിൽ നിന്നും (ശിവാജിനഗറിനും ഹുസ്‌കൂറിനും ഇടയിൽ ഓടുന്ന റൂട്ട് നമ്പർ 349K) ബസിൽ കയറിയപ്പോഴായിരുന്നു സംഭവം . ബസിൽ അധികം യാത്രക്കാർ ഉണ്ടായിരുന്നില്ല.
റിച്ച്മണ്ട് റോഡിൽ എത്തിയപ്പോൾ പിന്നിൽ നിന്ന് ആരോ തന്നെ സ്പർശിക്കുന്നത് യുവതിക്ക് മനസ്സിലായി. യുവതി തിരിഞ്ഞു നോക്കിയപ്പോൾ ഒരു മധ്യവയസ്കൻ തന്റെ പുറകിൽ (സ്ത്രീകൾക്കായി നീക്കിവച്ചിരിക്കുന്ന സീറ്റിൽ) ഇരിക്കുന്നത് കണ്ടു.
എന്നാൽ അദ്ദേഹം അബദ്ധത്തിൽ യുവതിയെ സ്പർശിച്ചതാകാമെന്നും അത് അവഗണിച്ചു കളയുകയും ചെയ്തു. എന്നാൽ ബസ് നീങ്ങിയപ്പോൾ ആരോ തന്റെ പുറകിൽ സ്പർശിക്കുന്നതായി യുവതിക്ക് വീണ്ടും തോന്നി.
ഉടൻ തിരിഞ്ഞ് യുവാവിനെ നേരെ ആക്രോശിക്കുകയും സംഭവത്തെക്കുറിച്ച് കണ്ടക്ടറെ അറിയിക്കുകയും ചെയ്തു.
എന്നാൽ മുൻവശത്ത് നിശ്ചയിച്ച സീറ്റിൽ ഇരുന്ന കണ്ടക്ടർ പ്രതികരിച്ചില്ല. അദ്ദേഹത്തിന്റെ അശ്രദ്ധ തന്നെ ഞെട്ടിച്ചതായി പിന്നീട് യുവതി പ്രതികരിച്ചു.
ആദ്യം, ബസിൽ 10 പേർ മാത്രമുള്ളപ്പോഴും പുരുഷന്മാരുടെ നിരയിൽ ആളില്ലാത്തപ്പോഴും ഒരു സ്ത്രീയുടെ സീറ്റിൽ ഇരുന്നതിനാൽ കണ്ടക്ടർ അദ്ദേഹത്തിന് ടിക്കറ്റ് നൽകരുതായിരുന്നുവെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് സ്ത്രീ യാത്രക്കാർ സംഭവം കണ്ടുനിന്ന കണ്ടക്ടറോഡ് അബ്ദുള്ളയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് നിർബന്ധിച്ചെങ്കിലും അയാൾ വീണ്ടും പ്രതികരിച്ചില്ല. തുടർന്ന് പ്രതി പരിഭ്രാന്തനായി മുൻവാതിലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യുവതി അവനെ പിടികൂടുകയും ഡ്രൈവറോട് ഡോർ ലോക്ക് ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു.
ഇതിനിടെ അബ്ദുള്ളയുടെ പ്രവർത്തികൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിക്കുന്നതിനിടെ പ്രതി ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ശേഷം പിടിവീണെന്ന് മനസിലായതോടെ, അബ്ദുള്ള യുവതിയോട് ക്ഷമാപണം നടത്തി.
താൻ ജനൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ അറിയാതെ യുവതിയെ സ്പർശിച്ചിരിക്കാമെന്നും പറഞ്ഞുകൊണ്ട് അബ്ദുള്ള സ്വയം പ്രതിരോധിച്ചു. എന്നാൽ അദ്ദേഹത്തിന്റെ വിശദീകരണം രോഹിണി തള്ളിക്കളഞ്ഞു.
അഡുഗോഡി പോലീസ് സ്‌റ്റേഷന് സമീപം ബസ് നിർത്താനും പോലീസ് എത്തുന്നതുവരെ വാതിൽ തുറക്കരുതെന്നും മൂന്ന് സ്ത്രീകൾ ഡ്രൈവറോട് ആവശ്യപ്പെട്ടു.
ഐപിസി 354 എ (ലൈംഗിക പീഡനം) പ്രകാരം അബ്ദുള്ളയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ബസിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറയുടെ സിസിടിവി ദൃശ്യങ്ങൾ നൽകാൻ ബിഎംടിസിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി സംഭവം നിർഭാഗ്യകരമാണെന്നും യുവതിയെ അപകടത്തില്‍ പെടുന്നത് കണ്ട് നിന്നിട്ടും പ്രതികരിക്കുന്നതിൽ പരാജയപ്പെട്ട കണ്ടക്ടർക്കെതിരെ കർശന നടപടിയെടുക്കാൻ ബിഎംടിസി എംഡിയോട് ആവശ്യപ്പെടുമെന്നും എസ്ടിഒഐയോട് പറഞ്ഞു.
അന്വേഷണം നടത്തി ആരോപണങ്ങൾ തെളിഞ്ഞാൽ നടപടിയെടുക്കുമെന്ന് ബിഎംടിസി പിആർഒ സുനിത പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.