ബെംഗളൂരു : ഖാനാപൂർ പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള മാലപ്രഭ നദിക്കരയിൽ അജ്ഞാതനായ യുവാവിനെ കണ്ടെത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. മാനസികാസ്വാസ്ഥ്യമുള്ള മകനെ പിതാവ് തന്നെ കൊലപ്പെടുത്തിയെന്ന സത്യം പൊലീസ് അന്വേഷണത്തിൽ വെളിപ്പെടുകയും പ്രതിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മെയ് 31ന് ആയിരുന്നു അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
അജ്ഞാത മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത പോലീസ് അന്വേഷണത്തിൽ മരിച്ചയാൾ വിഷം കഴിച്ചതാണെന്നും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും കണ്ടെത്തി. ഇതോടെ പോലീസ് ദുരൂഹ മരണമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസ് രജിസ്റ്റർ ചെയ്ത് ദിവസങ്ങൾക്ക് ശേഷം മരിച്ചയാളുടെ പേര് കണ്ടെത്തി. ഹുക്കേരി താലൂക്കിലെ ബോറഗൽ വില്ലേജിൽ താമസിക്കുന്ന നിഖിൽ രാജ്കുമാർ മഗദുമ്മ (24) ആണെന്ന് സ്ഥിരീകരിച്ചു.
നിഖിലിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ജൂലൈ ഏഴിന് അമ്മാവൻ സന്തോഷ് മഗദുമ്മയെ ചോദ്യം ചെയ്യാൻ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. തുടർന്ന് ജ്യേഷ്ഠൻ രാജ്കുമാർ ശങ്കർ മഗദുമ്മയെ (45) നിഖിലിനെ കൊലപ്പെടുത്തിയാതായി ഇയാൾ പറഞ്ഞു
പിന്നീട് രാജ്കുമാറിനെ പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോൾ മൂത്തമകൻ നിഖിലിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ജീവിച്ചിരിക്കുമ്പോൾ ഇളയമകൻ നിതീഷിനെ വിവാഹം കഴിക്കുന്നത് ബുദ്ധിമുട്ടാണെന്നും പ്രതികൾ സമ്മതിച്ചു. കഴിഞ്ഞ മാസം 30ന് ഖാനാപൂർ ടൗണിലെ മലാപ്രഭ നദിക്കടുത്തുള്ള ബോറഗൽ ഗ്രാമത്തിലെ വീട്ടിൽ നിന്ന് കൊണ്ടുപോയി വിഷം കൊടുത്ത തലയ്ക്ക് അടിച്ച കൊന്നു എന്നും മൃതദേഹം ഉപേദഖിച്ചതായും പിതാവ് സമ്മതിച്ചു.
തുടർന്ന്ആ രും സംശയിക്കാതിരിക്കാൻ ബെൽഗാം ബസ് സ്റ്റേഷനിൽ നിന്ന് നിഖിലിനെ കാണാതായതെന്ന് പ്രതി പരാതി നൽകിയിരുന്നു. എന്നാൽ കുട്ടൻ തെളിഞ്ഞതോടെ ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. സഞ്ജീവ് പാട്ടീലിന്റെ നേതൃത്വത്തിൽ നിഖിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രാജ്കുമാർ ശങ്കർ മഗദുമ്മയെ ഖാനാപൂർ പോലീസ് സ്റ്റേഷൻ പിഐ മഞ്ജുനാഥ് നായിക്കും ജീവനക്കാരും പ്രാദേശിക കോടതിയിൽ ഹാജരാക്കി. ജഡ്ജിയുടെ ഉത്തരവ് പ്രകാരം രാജ്കുമാറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.