ബെംഗളൂരു: പണവും ബാഗും പാസ്‌പോർട്ടും മറ്റ് പ്രധാന രേഖകളും നഷ്ടപ്പെട്ട മാലിദ്വീപ് പൗരൻ ബെംഗളൂരുവിൽ പുതുതായി സ്ഥാപിച്ച സേഫ്റ്റി ഐലൻഡിന്റെ സഹായത്തോടെ എല്ലാം വീണ്ടെടുത്തു. സംഭവം നടന്ന് മണിക്കൂറുകൾക്കകമാണ് ബംഗളൂരു പൊലീസ് ഇയാളുടെ സാധനങ്ങൾ കണ്ടെത്തി ഏൽപ്പിച്ചത്.
ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ചാമ്പ്യൻഷിപ്പിനായി മാലിദ്വീപിൽ നിന്നുള്ള ഒരു ഫുട്ബോൾ ടീമിനോടൊപ്പം ബെംഗളൂരുവിലെത്തിയതായിയിരുന്നു മാലിദ്വീപ് പൗരനായ ഫോട്ടോഗ്രാഫർ. ഇദ്ദേഹം ഒരു ഓട്ടോ വാടകയ്‌ക്കെടുത്ത് ഗരുഡ മാളിലേക്ക് പോയി, ഇറങ്ങുമ്പോൾ സാധനങ്ങൾ എടുക്കാൻ മറന്നു. ഓട്ടോ പോകുന്നതിനിടെ പണവും രേഖകളും ക്യാമറാ ഉപകരണങ്ങളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതോടെ അദ്ദേഹം പരിഭ്രാന്തനായി. എന്നാൽ, ഗരുഡ മാളിന് സമീപം സ്ഥാപിച്ച ‘സേഫ്റ്റി ഐലൻഡ് ഉപകരണം ഉപയോഗിച്ചു.
സേഫ്റ്റി ഐലൻഡിലെ SOS ബട്ടണിൽ അമർത്തിയ അദ്ദേഹം സ്ഥിതിഗതികൾ കൺട്രോൾ റൂമിൽ അറിയിച്ചു. പരാതി ലഭിച്ച് മണിക്കൂറുകൾക്കകം അശോക് നഗർ പോലീസ് വാഹനം ട്രാക്ക് ചെയ്യുകയും സാധനങ്ങൾ ഇയാൾക്ക് കൈമാറുകയും ചെയ്തു.
ബംഗളൂരുവിലെ വിവിധ ജംഗ്ഷനുകളിൽ സ്ഥാപിച്ചിട്ടുള്ള നീല നിറത്തിലുള്ള ടെലിഫോൺ ബൂത്ത് പോലെയുള്ള ഘടനകളാണ് സേഫ്റ്റി ഐലൻഡുകൾ. ആരെങ്കിലും ദുരിതത്തിലായിരിക്കുമ്പോഴും അകലെയായിരിക്കുമ്പോഴോ അല്ലെങ്കിൽ അവരുടെ മൊബൈൽ ഫോണിലേക്ക് ആക്സസ് ചെയ്യാനാകാതെ വരുമ്പോഴോ, അവർക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടാൻ ഈ സേഫ്റ്റി ഐലൻഡുകൾ ഉപയോഗിക്കാം.
ബെംഗളൂരു പോലീസ് പറയുന്നതനുസരിച്ച്, ദുരിതമനുഭവിക്കുന്നവരെ പോലീസിനെ സമീപിക്കാൻ സഹായിക്കുന്നതിന് നഗരത്തിലുടനീളം 30 ‘സേഫ്റ്റി ഐലൻഡ് ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീകളുടെ തിരക്കേറിയ ജംഗ്‌ഷനുകളുടെ ഇടങ്ങൾ പോലീസ് തിരഞ്ഞെടുത്ത് ഈ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇത് കൂടി വായിക്കുക; പോലീസ് ഇനി തൊട്ടരികെ; ബെംഗളൂരുവിൽ എത്തി ‘സേഫ്റ്റി ഐലൻഡ്’- എന്താണ് ‘സേഫ്റ്റി ഐലൻഡ്’? എങ്ങനെയാണ് അവ പ്രവർത്തിപ്പിക്കുക? വീഡിയോ കാണാം https://bengaluruvartha.in/2023/06/27/bengaluru-news/130983/
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.