ബെംഗളൂരു: ഈ വർഷം കാലവർഷക്കെടുതിയിൽ തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികളുടെ വില കുതിച്ചുയർന്നു. സംസ്ഥാനത്തെയും ആന്ധ്രായിലെയും മഴയും തമിഴ്‌നാട്ടിലെ വരൾച്ചയും കൂടി ഒരുമിച്ചതോടെ പച്ചമുളകിന്റെ വിലവർധനയിലും ജനങ്ങൾ എരിഞ്ഞ് തുടങ്ങി.
ലഭ്യത കുറവായതിനാൽ, കഴിഞ്ഞ ആഴ്‌ചയ്‌ക്കിടെ കർണാടകയിലെ കോലാർ മൊത്തവ്യാപാര മാർക്കറ്റിൽ ഈ വാരാന്ത്യത്തിൽ തക്കാളി വില കിലോയ്‌ക്ക് 80 രൂപ വരെ ഉയർന്നതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 കിലോഗ്രാം തക്കാളി 1,100 രൂപയ്ക്ക് വിറ്റതായും റിപ്പോർട്ട് ഉണ്ട്. വൈകാതെ ബെംഗളൂരുവിൽ പച്ചക്കറി വില ഇനിയും ഉയരുമെന്നാണ് കരുതുന്നത്. തക്കാളിയുടെ വില ഉടൻ 100 രൂപ കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പലചരക്ക് ശൃംഖലയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു.
മുൻവർഷത്തെ അപേക്ഷിച്ച് പച്ചക്കറി വിത്ത് കുറവാണെന്ന് കോലാറിലെ തക്കാളി കർഷകൻ അൻജി റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞത്. കഴിഞ്ഞ വർഷം ഉയർന്ന വിലയിലെത്തിയത്തോടെ ആളുകൾ വാങ്ങാത്തയെന്നും അതോടെ തക്കാളി കർഷകർ ബീൻസ് കൃഷിയിലേക്ക് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ കൊല്ലം കാലവർഷക്കെടുതിയിൽ വിളകൾ ഉണങ്ങിപ്പോയെന്നും ഇവിടെ തക്കാളി വിളവ് പതിവിന്റെ 30 ശതമാനം മാത്രമായിരിക്കുമെന്നും കർഷകൻ പറഞ്ഞു. മഹാരാഷ്ട്രയിലെ വിളനാശം കാരണം, പശ്ചിമ ബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് പോലും പച്ചക്കറി വാങ്ങുന്നവർ കർണാടക വിപണികളിൽ ക്യൂ നിൽക്കുകയാണ്.
മംഗളകരമായ ചടങ്ങുകളൊന്നും നടക്കാത്തതും കർണാടകയിൽ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നതുമായ ആഷാഢ മാസമാണിത്. സാധാരണ ഈ സമയത്ത് പച്ചക്കറി വില കുറയും. എന്നാൽ കാലവർഷത്തിന്റെ കുറവ് വിളനാശത്തിലേക്ക് നയിച്ചു, ആത്യന്തികമായി ലഭ്യതക്കുറവും ഉയർന്ന വിലയും ഉണ്ടായി.
ഉള്ളിയും ഉരുളക്കിഴങ്ങും ഒഴികെയുള്ള മിക്ക പച്ചക്കറികളും ഉയർന്ന വിലയ്ക്കാണ് വിൽക്കുന്നത്. ഉദാഹരണത്തിന്, ഒരു കിലോ ബീൻസിന്റെ വില ₹ 120 നും ₹ 140 നും ഇടയിലാണ്, എന്നും മാധ്യമ റിപ്പോർട്ട് കൂട്ടിച്ചേർത്തു. മറുവശത്ത്, കാരറ്റുകളുടെ വില 100 രൂപയിലെത്താൻ പോകുന്നു . ഒരു കിലോഗ്രാം കാപ്‌സിക്കത്തിനും നോൾ ഖോളിനും 80 രൂപയിലധികം വിലയുണ്ട്. ഒരു മുട്ട ഇപ്പോൾ 7-8 രൂപ നിരക്കിലാണ് വിൽക്കുന്നത് എന്നും റിപ്പോർറ്റുകൾ സൂചിപ്പിക്കുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.