ബെംഗളൂരു: നഗരത്തിലെ വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ ബെംഗളൂരു നഗരവികസനം കൂടി കൈകാര്യം ചെയുന്ന ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ നഗര പ്രദക്ഷിണം.
ಮುಂಗಾರು ಪೂರ್ವ ಕಾಮಗಾರಿಗಳ ಪರಿಶೀಲನೆಯ ಭಾಗವಾಗಿ ಇಂದು ವರ್ತೂರು ಕೆರೆ ಕಾಮಗಾರಿಗಳ ಪರಿಶೀಲನೆ ನಡೆಸಿದೆ. ಮಳೆಗಾಲದಲ್ಲಿ ಸಾರ್ವಜನಿಕರಿಗೆ ತೊಂದರೆಯಾಗದಂತೆ ಕೈಗೊಳ್ಳಬೇಕಿರುವ ಕ್ರಮಗಳ ಕುರಿತು ಅಗತ್ಯ ಸೂಚನೆಗಳನ್ನು ಅಧಿಕಾರಿಗಳಿಗೆ ನೀಡಿದೆ. pic.twitter.com/JMSctFSJdY
— DK Shivakumar (@DKShivakumar) June 8, 2023
കഴിഞ്ഞ വർഷം പ്രളയം കനത്ത നാശം വിതച്ച മഹാദേവപുര സോണിലെ വിവിധ വാർഡുകൾ സന്ദർശിച്ച ശിവകുമാർ മഴവെള്ളക്കനലുകളുടെ കയ്യേറ്റം ഒഴുപ്പിക്കന്ന നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ബി.ബി.എം.പി ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥിന് നിർദേശം നൽകി. മെയ്യല്ലൂരിലെ മഴവെള്ളക്കനാൽ സന്ദർശിച്ച ശിവകുമാർ പ്രദേശവാസികൾ നേരിടുന്ന പ്രശ്നങ്ങൾ വിവിധ അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തി. ബെലന്തൂർ തടാകം, സർജപുര റെയിൻബോ ഡ്രൈവ് ലേഔട്ട് എന്നിവിടങ്ങളിലും സന്ദർശനം നടത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.