ഡൽഹി; പുതുതായി നിർമിച്ച പാർലമെന്റ് ഭവന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ അറിയിച്ചു. ഇത് രാഷ്ട്രത്തിന്റെ സ്വത്താണ്, എന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ നടന്ന പാർട്ടിയുടെ ആത്മപരിശോധനാ യോഗത്തിൽ സംസാരിച്ച ദേവഗൗഡ, “ഇതൊരു വ്യക്തിഗത പരിപാടിയല്ല, ഇത് ഒരു രാജ്യത്തിന്റെ പരിപാടിയാണ്, ഈ രാജ്യത്തെ ജനങ്ങളുടെ പണം കൊണ്ടാണ് ഉയർന്ന കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. എന്നും കൂട്ടിച്ചേർത്തു. ഈ കെട്ടിടം ബി.ജെ.പിയുടെയോ ആർ.എസ്.എസിന്റെയോ ഓഫീസല്ലെന്നും മുൻ പ്രധാനമന്ത്രി എന്ന നിലയിലും ഈ രാജ്യത്തെ പൗരൻ എന്ന നിലയിലും സൻസദ് ഭവന്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുമെന്നും ദേവഗൗഡ പറഞ്ഞു.
ബിജെപിയെ രാഷ്ട്രീയമായി എതിർക്കാൻ എനിക്ക് നിരവധി കാരണങ്ങളുണ്ട്. പക്ഷേ, സൻസദ് ഭവന്റെ ഉദ്ഘാടനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയം കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പാർലമെന്റിന്റെ ഇരുസഭകളിലേക്കും ഞാൻ തിരഞ്ഞെടുക്കപ്പെട്ടു. ഭരണഘടനാ ചട്ടക്കൂടിൽ ഞാൻ എന്റെ കടമകൾ നിറവേറ്റിയാട്ടുണ്ടെന്നും ദേവഗൗഡ പറഞ്ഞു. താൻ നിലവിൽ പാർലമെന്റ് അംഗമാണെന്നും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി എന്നും നിലകൊള്ളുന്നതായും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ കാര്യത്തിലേക്ക് രാഷ്ട്രീയം കൊണ്ടുവരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സൻസദ് ഭവന്റെ ഉദ്ഘാടന പരിപാടി പല രാഷ്ട്രീയ പാർട്ടികളും ബഹിഷ്കരിച്ചിട്ടുണ്ട് എന്നും മുൻ പ്രധാനമന്ത്രി എന്ന നിലയിൽ പരിപാടിയിൽ പങ്കെടുക്കുമോ എന്ന് പലരും എന്നോട് ചോദിച്ചിരുന്നു. അതെ. ഞാൻ ഭരണഘടനയ്ക്ക് വിധേയനാണെന്ന് അവരോട് പറയാൻ ആഗ്രഹിക്കുന്നു. അതിനാലാണ് പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നത്, എന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.