ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിര്‍ണായക ദിവസമാണ് ഇന്ന്. ഭരണത്തുടര്‍ച്ചയുണ്ടാകുമോ അട്ടിമറി സാധ്യതയുണ്ടാകുമോയെന്ന് കണ്ടറിയാം. രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. എക്സിറ്റ്പോള്‍ പ്രവചനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇത്തവണ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് മിക്ക എക്സിറ്റ്പോള്‍ സര്‍വേകളും പ്രവചിക്കുന്നു. 140 സീറ്റുകള്‍ വരെ കോണ്‍ഗ്രസിനു ലഭിക്കുമെന്ന് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ സര്‍വ്വേ പറയുന്നു. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എന്നാല്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും മറ്റു ചില സര്‍വേകളും പറയുന്നു. അങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ ജെഡിഎസ് കളത്തിലാകും തീരുമാനങ്ങള്‍.
പാര്‍ട്ടികള്‍ ഇതികനകം തങ്ങളെ സമീപിച്ചതായും ആരുമായി കൂട്ടുകൂടണമെന്ന് ഇതിനകം തീരുമാനിച്ചു കഴിഞ്ഞെന്നും ജെഡിഎസ് നേതാക്കള്‍ അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യങ്ങള്‍ ബിജെപിയും കോണ്‍ഗ്രസും നിഷേധിച്ചു. 140 സീറ്റുകള്‍ നേടുമെന്നും ആരുമായും കൂട്ടുകൂടില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ പറഞ്ഞു.തങ്ങള്‍ ആരെയും സമീപിച്ചിട്ടില്ലെന്നും 120 മുതല്‍ 125 വരെ സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നും ബിജെപി നേതാവ് ശോഭ കരന്തലജെ അവകാശപ്പെട്ടു.224 അംഗ നിയമസഭയില്‍ 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
ബെംഗളൂരു: സംസ്ഥാനത്ത് മെയ് 10 നാണ് തിരഞ്ഞെടുപ്പ് നടന്നത്. ബെംഗളുരൂ വർത്തയോടൊപ്പം ഏറ്റവും പുതിയ അപ്ഡേറ്റുകളും ഫലങ്ങളും പരിശോധിക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.