ബെംഗളൂരു: ജനങ്ങൾക്ക് മുന്നിൽ വികസന പ്രവർത്തനങ്ങളൊന്നും ഇല്ലാത്തതിനാൽ പണത്തിന്റെ ശക്തി ഉപയോഗിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനാണ് ഭരണകക്ഷിയായ ബിജെപി ആഗ്രഹിക്കുന്നതെന്ന് മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ ആരോപിച്ചു
ഇന്ന് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുയോഗങ്ങളുടെ പരമ്പരയിൽ സംസ്ഥാനത്തെ വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി എന്നിവയെക്കുറിച്ച് മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു
തിരഞ്ഞെടുപ്പിൽ പണം ഒഴുകുന്നുവെന്നും ഇപ്പോൾ വോട്ടർമാർക്ക് പണം കൊടുക്കുന്നതല്ലാതെ മറ്റെന്താണ് ബി.ജെ.പി ചെയ്തത് എന്നും. മൈസൂരു ജില്ലയിലെ വരുണയിൽ നിന്ന് മത്സരിക്കുന്ന നിയമസഭയിലെ പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.