ന്യൂഡൽഹി : നിർമ്മാതാവ് വിപുൽ അമൃത്ലാൽ ഷായുടെ ‘ദ കേരള സ്റ്റോറി’ക്ക് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി ലഭിച്ചു. പത്ത് മാറ്റങ്ങളോടെയാണ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചത്. നിര്‍മാതാവ് വിപുൽ അമൃത്ലാൽ ഷാ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ആലംഗീറിനെയും ഔറംഗസേബിനെയും ഐഎസ്ഐഎസിനെയും കുറിച്ച് നടത്തിയ പരാമർശത്തിന് ഡോക്യുമെന്ററി തെളിവുകൾ സമർപ്പിച്ചു. പാകിസ്ഥാൻ വഴി അമേരിക്ക പോലും സാമ്പത്തിക സഹായം നൽകുന്നുവെന്ന സംഭാഷണവും നീക്കം ചെയ്തു. തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നാണ് സെൻസർ ബോർഡ് നിർദേശിക്കുന്നത്. ഈ സിനിമയിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ട ഏറ്റവും നീളമേറിയ രംഗവും ഇതാണ്.
#TheKeralaStory – deleted scenes…
Kerala release by @E4Emovies…May 5th release… pic.twitter.com/8bX00gGQIj
— AB George (@AbGeorge_) April 29, 2023
കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം സിനിമയ്ക്കെതിരേ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിനും സെന്‍സര്‍ ബോര്‍ഡിനും പരാതി നല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, തെളിവില്ലാതെ ഒന്നും പറയാറില്ലെന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ് വിപുല്‍ അമൃത്ലാല്‍ ഷായുടെ വാദം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.