തൃശൂർ പൂരത്തിന് തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും. നെയ്തലക്കാവ് ക്ഷേത്രത്തിൻ്റെ പൂരം എഴുന്നള്ളിപ്പിലാണ് രാമചന്ദ്രൻ തിടമ്പേറ്റുക. പൂരത്തലേന്ന് തെക്കേഗോപുരനട തള്ളിത്തുറക്കുന്ന ചടങ്ങിൽ കൊമ്പൻ എറണാകുളം ശിവകുമാറാണ് പങ്കെടുക്കുക.
തലയെടുപ്പിലും ആരാധകരിലും ഒന്നാമനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ലക്ഷണമൊത്ത കൊമ്പൻ എന്നാണ് രാമചന്ദ്രൻ അറിയപ്പെടുന്നത്. രാമചന്ദ്രൻ ഒടുവിൽ തൃശൂർ പൂരത്തിന്റെ ഭാഗമായത് 2019 ലാണ്. പൂരത്തലേന്ന് വിളംബരം അറിയിക്കാൻ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പുമായി തെക്കേഗോപുരനട തള്ളി തുറക്കുന്ന ചടങ്ങായിരുന്നു അത്.
ഇക്കുറി നെയ്തലക്കാവ് പൂരത്തിന്റെ ഭാഗമായി തിടമ്പേറ്റുക എന്ന നിയോഗമാണ് രാമചന്ദ്രന് കൈവന്നിരിക്കുന്നത്. പൂര ദിവസമായ 30ന് രാവിലെ കുറ്റൂർ ദേശത്തു നിന്ന് രാമചന്ദ്രനെ എഴുന്നള്ളിക്കും. സ്വരാജ് റൗാണ്ടിലേക്ക് പ്രവേശിക്കുമ്പോൾ 10 ആനകൾ കൂടി അകമ്പടിയാകും.. തുടർന്ന് വടക്കുനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. രാമചന്ദ്രൻ പൂരത്തിൻ്റെ ഭാഗമാകുന്നത് ആനപ്രേമികൾക്കും പൂരപ്രേമികൾക്കും ഒരുപോലെ ആവേശമാണ്. മറ്റ് പ്രധാന കൊമ്പൻമാരും തൃശൂർ പൂരത്തിൽ അണിനിരക്കുന്നുണ്ട്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.