ബെംഗളൂരു: ഞായറാഴ്ച ദേവനഹള്ളി ടോൾ ഗേറ്റ് നമ്പർ 2 ന് സമീപമുള്ള ചെക്ക് പോസ്റ്റിൽ 6.45 ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉൽപന്നങ്ങളും 1.42 ലക്ഷം രൂപയുടെ കണക്കിൽപ്പെടാത്ത പണവും പിടികൂടിയതായി പോലീസ് പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരെക്ക് സമ്മാനങ്ങൾ നൽകി ആകർഷിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പോലീസ് വാഹന പരിശോധന കർശനമായി നടത്തുന്നുണ്ട്.
തുടർന്നാണ് പൂജനഹള്ളിയിലെ ടോൾ ഗേറ്റ് 2 ലൂടെ കടന്നുപോകുകയായിരുന്ന രമേഷ് എന്നയാൾ ഓടിച്ചിരുന്ന എസ്യുവി പോലീസ് തടഞ്ഞുനിർത്തി പരിശോധിച്ചത് രമേശിന്റെ വാഹനത്തിനുള്ളിൽ 1.42 ലക്ഷം രൂപ സൂക്ഷിസിച്ചിരുന്നതായി കണ്ടെത്തി. പണത്തിന്റെ ഉറവിടം വെളിപ്പെടുത്തുന്നതിനോ രേഖകൾ ഹാജരാക്കുന്നതിനോ ഇയാൾ പരാജയപ്പെട്ടു. ചിക്കബെല്ലാപ്പൂരിലേക്ക് പോവുകയായിരുന്നു രമേഷ്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
മറ്റൊരു കേസിൽ 6.45 ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങൾ അനധികൃതമായി കടത്തുകയായിരുന്ന ചരക്ക് വാഹനം പൊലീസ് പിടികൂടി. ചിക്കബെല്ലാപ്പൂരിലേക്ക് പോവുകയായിരുന്ന ഡ്രൈവർ ശിവകുമാറിനെയാണ് പോലീസ് പിടികൂടിയത്. ഉൽപ്പന്നങ്ങളുടെ രേഖകൾ ഹാജരാക്കുന്നതിൽ ഇയാൾ പരാജയപ്പെട്ടതായി പോലീസ് പറഞ്ഞു. ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടി നൽകിയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.