കണ്ണീരണിഞ്ഞ് ഇരിങ്ങാലക്കുട: ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന്

തൃശൂർ: അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ പത്തിന്‌ ഇരിങ്ങാലക്കുട സെന്റ്‌ തോമസ്‌ കത്തീഡ്രൽ സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതിയോടെയാണ് സംസ്‌‌കാരം.

ഞായറാഴ്‌‌ച രാത്രി പത്തരയോടെ മരണത്തിന്‌ കീഴടങ്ങിയ ഇന്നസെന്റിനെ അവസാനമായി കാണാൻ സിനിമാലോകത്തേയും കലാസാംസ്‌‌കാരിക, രാഷ്‌ട്രീയ മേഖലകളിലെയും പ്രമുഖരടക്കം പതിനായിരങ്ങളാണ്‌ എത്തിയത്‌. ഇന്നലെ കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും, ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിലും പൊതുദർശനത്തിന് എത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചു.

  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ

മുഖ്യമന്ത്രി പിണറായി വിജയൻ ഇരിങ്ങാലക്കുടയിലെത്തി അന്തിമോപചാരം അർപ്പിച്ചു. പ്രിയ സുഹൃത്തിനെ അവസാനമായി ഒരുനോക്ക് കാണാൻ ചലച്ചിത്രലോകം ഒന്നടങ്കം എത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts