ബെംഗളൂരു: പ്രതികൂല കാലാവസ്ഥയെ നേരിടാനും കൂടുതൽ വിളവ് വാഗ്ദാനം ചെയ്യാനും കഴിയുന്ന മൂന്ന് പുതിയ ഇനം മുന്തിരികൾ ഗവേഷകർ വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് കർഷകർക്ക് കൂടുതൽ വരുമാനം ഉണ്ടാക്കി നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബാഗൽകോട്ടിലെ ഹോർട്ടികൾച്ചറൽ സയൻസസ് സർവകലാശാലയും (UHS), മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായുള്ള ICAR-നാഷണൽ റിസർച്ച് സെന്റർ ഫോർ ഗ്രേപ്സും ചേർന്നാണ് പുതിയ ഇനങ്ങളായ ‘മഞ്ജിര കിഷ്മിഷ്’, ‘മഞ്ജിര മിഡിക’, ‘മഞ്ജിര ഷാമ’ എന്നിവ വികസിപ്പിച്ചെടുത്തതിന് പിന്നിൽ.
നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന 23 ഇനം മുന്തിരികളുടെ ഭാഗമായ മറ്റ് നാലിനത്തിന്റെ പരിശോധനയുടെ അവസാന ഘട്ടത്തിലാണെന്നും ഉടൻ തന്നെ ഈ മേഖലകളിൽ അവതരിപ്പിക്കാനാകുമെന്നും യുഎച്ച്എസിലെ ഫ്രൂട്ട് സയൻസ് അസിസ്റ്റന്റ് പ്രൊഫസർ സതീഷ് പട്ടേപൂർ പറഞ്ഞു.
ഈ ഇനം മുന്തരികൾ കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനങ്ങളെ പ്രതിരോധിക്കുമെന്നും രാസവസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്ക്കുമെന്നും ഉയർന്ന ഷെൽഫ് ലൈഫ് ഉള്ളവയാണെന്നും പട്ടേപൂർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.