റഷ്യ – യുക്രൈന്‍ യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം. മുന്നൂറാം നാള്‍ പിന്നിടുമ്പോഴും യുദ്ധത്തില്‍ നിന്ന് പിന്‍മ്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവര്‍ത്തിക്കുമ്പോള്‍ യുദ്ധം ഇനിയും നീളാനാണ് സാധ്യത. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം സാക്ഷ്യം വഹിച്ച ഏറ്റവും ഭീകരമായ യുദ്ധം റഷ്യക്കും യുക്രൈനുമിടയില്‍ രൂപം കൊണ്ടത്.
2022 ഫെബ്രുവരി 24 നാണ് യുക്രൈനില്‍ നിലക്കാത്ത പോര്‍ വിളികള്‍ ഉയര്‍ന്നത്. നാറ്റോയില്‍ അംഗമാകാനുള്ള യുക്രൈന്റെ തീരുമാനം സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നുവെന്നാരോപിച്ചാണ് റഷ്യ യുക്രൈനില്‍ ആക്രമണം അഴിച്ചു വിട്ടത്. ആക്രമണത്തിന് മുന്‍പ് നാറ്റോയില്‍ അംഗമാകാനുള്ള തീരുമാനത്തില്‍ നിന്ന് യുക്രൈന്‍ പിന്‍തിരിയണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിനര്‍ പുട്ടിന്‍ പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും റഷ്യയുടെ താല്‍പര്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന നിലപാടില്‍ യുക്രൈന്‍ ഉറച്ചു നിന്നതോടെ യുദ്ധം ആരംഭിക്കുകയായിരുന്നു.
ഒരു വര്‍ഷം പിന്നിടുമ്പോഴും റഷ്യ ഇതുവരെയും ഈ ആക്രമണത്തെ യുദ്ധമായി പ്രഖ്യാപിച്ചിട്ടില്ല . റഷ്യന്‍ സേനയുടെ പത്ത് ശതമാനം ആളുകള്‍ മാത്രമാണ് യുക്രൈനില്‍ എത്തിയത്്. എന്നാല്‍ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി, യുദ്ധം നടക്കുന്ന പ്രദേശങ്ങളിലെത്തി ജനങ്ങളെ നേരില്‍ കണ്ട് സംസാരിക്കുകയും യുദ്ധത്തില്‍ പങ്കാളികളാകാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സാധാരണക്കാരായ ജനങ്ങളെയുള്‍പ്പെടെ നിരവധി യുക്രേനിയന്‍ പൗരന്മാരെ സേനയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് റഷ്യക്കു മുന്‍പില്‍ യുക്രൈന് മുട്ടുമടക്കേണ്ടി വന്നു.
യുദ്ധത്തില്‍ 6755 പേര്‍ കൊല്ലപ്പെടുകയും 10,607 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ 424 പേര്‍ കുട്ടികളാണ്. യുദ്ധം ആരംഭിച്ചതു മുതല്‍ റഷ്യ യുക്രൈനുമായി നിരവധി തവണ നയതന്ത്ര ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടുവെങ്കിലും പരിഹാരമുണ്ടായില്ല. ഇതേത്തുടര്‍ന്ന് റഷ്യയുടെ സൈനികരെ കീവ് ഉള്‍പ്പെടെയുള്ള യുക്രൈന്‍ നഗരങ്ങളില്‍ വിന്യസിക്കുകയും ചെയ്തു. യുദ്ധത്തില്‍ യുക്രൈന് പിന്‍തുണയുമായി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും മുന്നോട്ട് വന്നു.
യുക്രൈന് ആവശ്യമായ യുദ്ധ ഉപകരണങ്ങും പണവും മരുന്നുകളും നല്‍കി സഹായിച്ചു. റഷ്യന്‍ എണ്ണയ്ക്ക് യൂറോപ്യന്‍ യൂണിയനില്‍ വില പരിധി നിശ്ചയിക്കുകയും ഇരുന്നൂറോളം റഷ്യന്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. നയതന്ത്ര പരമായി റഷ്യക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചെങ്കിലും യൂറോപ്യന്‍ യൂണിയനോ അമേരിക്കയോ യുദ്ധത്തില്‍ പങ്കാളികളായിരുന്നില്ല. ആദ്യം പരാജയം നേരിട്ട യുക്രൈന്‍ നവംബറോടെ ശക്തമായി മരുപടി നല്‍കുകയും ചെയ്തു. അപ്രതീക്ഷിതമായ പ്രത്യാക്രമത്തില്‍ ഖേര്‍സണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് റഷ്യക്ക് പിന്‍മാറേണ്ടി വന്നു.
അതേ സമയം യുക്രൈന്റെ മണ്ണില്‍ സൃഷ്ടിച്ച എല്ലാ ക്രൂരതകള്‍ക്കും റഷ്യയെക്കൊണ്ട് ഉത്തരം പറയിക്കുമെന്നും യുദ്ധം യുക്രൈന്റെ ഹൃദയത്തിലും ആത്മാവിലും ആഴത്തിലുള്ള മുറിവേല്‍പ്പിച്ചതായും സെലന്‍സ്‌കി യുദ്ധവാര്‍ഷികത്തില്‍ രാജ്യത്തോടായി നടത്തിയ അഭിസംബോധനയില്‍ പറഞ്ഞു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും എത്തിച്ചുനല്‍കിയ ആയുധങ്ങളാണ് റഷ്യയുടെ ആക്രമണത്തോട് പിടിച്ചുനില്‍ക്കാന്‍ യുക്രൈന് കഴിയുന്നത് .അമേരിക്കയെ കൂടാതെ മറ്റ് 46 ലോകരാജ്യങ്ങള്‍ കൂടി കഴിഞ്ഞ ഒരു വര്‍ഷത്തില്‍ യുക്രൈന് ആയുധ സഹായം നല്‍കിയിട്ടുണ്ട്. യുദ്ധവിമാനങ്ങള്‍ നല്‍കണെമെന്ന യുക്രൈന്റെ ആവശ്യം നാറ്റോ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല. അത് യുദ്ധത്തെ മറ്റൊരു തലത്തില്‍ എത്തിക്കുമെന്ന ആശങ്ക കാരണമാണ് യുദ്ധ വിമാനങ്ങള്‍ നല്‍കാത്തത്. യുഎസ് പ്രസിഡന്റ് ജോ ബെഡന്‍ നേരിട്ടെത്തി യുക്രൈന് പിന്തുണ പ്രഖ്യാപിച്ചത് സെലന്‍സ്‌കിയുടെ നയതന്ത്രവിജയമാണ്. പിന്മാറില്ലെന്ന് റഷ്യയും പ്രതിരോധിക്കില്ലെന്ന് യുക്രൈനും ആവര്‍ത്തിക്കുമ്പോള്‍ യുദ്ധം എന്നവസാനിക്കും എന്നത് അനിശ്ചിതത്വത്തിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.