ബെംഗളൂരു : കുടകിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ അബെ വെള്ളച്ചാട്ടം കാണാനെത്തുന്ന സന്ദർശകരിൽനിന്ന് പ്രവേശനനിരക്കായി 15 രൂപ പിരിക്കാൻ തുടങ്ങി. മടിക്കേരിയിൽ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന കെ. നിടുഗനെ പഞ്ചായത്താണ് പണം പിരിക്കാൻ ആരംഭിച്ച്ചത്. പ്രവേശനനിരക്ക് ഈടാക്കുന്നതിനെച്ചൊല്ലി പ്രദേശത്തു തർക്കം ഉണ്ടായി.
മലയാളികളടക്കമുള്ളവർ സന്ദർശനത്തിനെത്തുന്നതാണ് ഈ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി സ്ഥിതിചെയ്യുന്ന തോട്ടത്തിന്റെ ഉടമസ്ഥയാണ് ഇതിനെതിരേ രംഗത്തുവന്നത്. മുൻ പോലീസ് സൂപ്രണ്ടായ ഇന്ദിരാ നാനയ്യ എന്ന സ്ത്രീയുടേതാണ് തോട്ടം. വർഷങ്ങൾക്ക് മുമ്പാണ് തോട്ടത്തിലെ ഒരു നടപ്പാത വെള്ളച്ചാട്ടം കാണാനെത്തുന്നവർക്കായി ഇവരുടെ കുടുംബം വിട്ടുനൽകിയത്. പണമൊന്നും ഈടാക്കാതെ സൗജന്യമായാണ് ഇതുവഴി സന്ദർശകരെ കടന്നുപോകാൻ അനുവദിച്ചത്. എപ്പോൾ എവിടെ സ്ഥാപിച്ചിട്ടുള്ള ടിക്കറ്റ് കൗണ്ടർ നീക്കികൊണ്ട് പ്രവേശനനിരക്ക് ഈടാക്കുന്നത് തോട്ടമുടമസ്ഥയുടെ കുടുംബം തടഞ്ഞിട്ടുണ്ട്.
അടുത്തിടെ പഞ്ചായത്ത് അധികൃതർ ആണ് സന്ദർശകരിൽനിന്ന് പണമീടാക്കാൻ തുടങ്ങിയാത്. ഇതിനെതിരേ എതിർപ്പുന്നയിച്ച ഇന്ദിരാ നാനയ്യ കുടക് അഡിഷണൽ ഡെപ്യൂട്ടി കമ്മിഷണർക്ക് പരാതിനൽകി. വിഷയം ചർച്ചചെയ്യാൻ വൈകാതെ യോഗം വിളിക്കാമെന്ന് അഡിഷണൽ ഡെപ്യൂട്ടി കമ്മിഷണർ ഉറപ്പുനൽകിയിട്ടുണ്ടെന്ന് ഇന്ദിര പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.