ബെംഗളൂരു: മൈസൂരുവിലെ ബന്നിമണ്ടപ്പിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഫയർ ആൻഡ് എമർജൻസി സർവീസസ് (എഫ്ഇഎസ്) ക്വാർട്ടേഴ്സിലെ ഫയർമാന്റെ വസതിയിൽ ബുധനാഴ്ച രാവിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ആറ് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ 32 കാരിയായ ഗീതയ്ക്ക് 40 ശതമാനവും ഭർത്താവും ഫയർമാനുമായ 38 കാരനായ മഹാദേവ്, അവരുടെ എട്ട് വയസ്സുള്ള മകൾ, അഞ്ച് വയസ്സുള്ള മകൻ എന്നിവർക്ക് 20 ശതമാനം പൊള്ളലേറ്റു.
സമീപത്തെ വീടുകളിലെ സവിത, ഭാഗ്യ എന്നീ രണ്ട് സ്ത്രീകൾക്കും 10 മുതൽ 15 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രിയിൽ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ ചോർച്ചയെ തുടർന്നാണ് സംഭവം. രാവിലെ ഏഴരയോടെ ഗീത അടുക്കളയിൽ കയറി സ്റ്റൗ കത്തിച്ചപ്പോഴാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. എഫ്ഇഎസ് വൃത്തങ്ങൾ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ എഫ്ഇഎസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ തീ അണച്ചു.
മഹാദേവന്റെ വീട് പൂർണമായും സമീപത്തെ രണ്ട് വീടുകൾ ഭാഗികമായും തകർന്നതായി അവർ അറിയിച്ചു. നരസിംഹരാജ സ്റ്റേഷൻ പോലീസ് കേസെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.