പാലക്കാട്: സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിന്റെ ഉൽപ്പാദനത്തിനാവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
പാലക്കാട് മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസിലാണ് പുതിയ ബ്രാണ്ടി ഉൽപാദിപ്പിക്കുക. പ്രതിദിനം പതിമൂവായിരം കെയ്സ് മദ്യം ഉൽപ്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ബോട്ട്ലിംഗ് പ്ലാന്റ് ഉൾപ്പടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനായാൽ ഓണത്തിന് മലബാർ ബ്രാണ്ടി വിപണിയിലെത്തും.
ഈ നാലു ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങളാണ് പൂർത്തീകരിക്കേണ്ടത്. ആദ്യഘട്ടത്തിൽ 70,000 ചതുരശ്ര അടി വിസ്തീർണമുളള കെട്ടിടത്തിന്റെ നവീകരണത്തിനായി ആറേകാൽ കോടി അനുവദിച്ചിട്ടുണ്ട്. കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. ഉൽപാദനത്തിനാവശ്യമായ വെള്ളം വാട്ടർ അതോറിറ്റിയാണ് വിതരണം ചെയ്യുക. പ്രതിദിനം 65,000 ജലമാണ് ആദ്യഘട്ടത്തിൽ ആവശ്യം. പദ്ധതിക്കായി ചിറ്റൂർ മൂങ്കിൽമടയിൽ നിന്നുമാണ് വെള്ളമെത്തിക്കുക.
ഈ വാട്ടർ അതോറിറ്റി പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിക്കുമെന്ന് അറിയിച്ചു. പദ്ധതി സ്ഥലത്ത് കുഴൽക്കിണർ നിർമ്മിച്ച് വലിയ തോതിൽ ജലചൂഷണം നടത്തുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ പറയുന്നു. കുഴൽ കിണറിൽ നിന്നും ലഭിക്കുന്ന വെള്ളത്തിൽ അയഡിൻ അംശം കൂടുതലാണെന്നും അത് മദ്യം ഉൽപാദിപ്പിക്കാൻ യോഗ്യമല്ലെന്നും ഇവർ പറയുന്നു.
2002 ൽ അടച്ചു പൂട്ടിയ ചിറ്റൂർ ഷുഗർ ഫാക്ടറിയാണ് മലബാർ ഡിസ്റ്റിലറീസായി മാറിയത്. 110 ഏക്കർ സ്ഥലമാണ് ഇവിടെയുള്ളത്.മദ്യ ഉൽപാദനം ആരംഭിക്കുന്നതോടെ 250 പേർക്ക് നേരിട്ട് ജോലി ലഭിക്കുമെന്ന് അധികൃതർ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.