ബെംഗളൂരു: കാമുകി തന്നോട് സംസാരിക്കുന്നത് നിർത്തിയതിൽ മനംനൊന്ത് 35 കാരനായ വ്യവസായി വെള്ളിയാഴ്ച ഹൊസകോട്ടിലെ വീടിന് പുറത്ത് ആത്മഹത്യ ചെയ്തു. വീടിന് എതിർവശത്തുള്ള കെട്ടിടത്തിന്റെ ഇരുമ്പ് ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
കൊല്ലപ്പെട്ട കെ രാജു വിവാഹിതനും ഒരു മകളുമുള്ളയാളാണ്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന വിവാഹിതയായ സ്ത്രീയുമായിട്ടാണ് രാജു ബന്ധം പുലർത്തിയിരുന്നത്.
രാജുവിന്റെ കാമുകിയ്ക്കും പ്രായപൂർത്തിയാകാത്ത ഒരു മകൾ ഉണ്ട്. “കഴിഞ്ഞ ഒരാഴ്ചയായി, യുവതി രാജുവിനോട് സംസാരിക്കുന്നത് നിർത്തി, വ്യാഴാഴ്ച രാത്രി സന്ദർശിച്ചപ്പോൾ വാതിൽ തുറന്നില്ല. ഇതോടെ അസ്വസ്ഥനായ രാജു വെള്ളിയാഴ്ച പുലർച്ചെ തൂങ്ങിമരിക്കുകയായിരുന്നു എന്ന് സംഭവസ്ഥലം സന്ദർശിച്ച പോലീസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.