അമിത് ഷാ രാജി വച്ച് രാജ്യത്തോട് മാപ്പു പറയണം; സിദ്ധരാമയ്യ 

ന്യൂഡൽഹി : ബിൽക്കീസ് ​​ബാനു കേസിലെ പ്രതികളെ വിട്ടയച്ച നടപടിയെ വിമർശിച്ച് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ.

പ്രതികളെ വിട്ടയച്ചതിലൂടെ ബിജെപി നേതാക്കളുടെ ക്രൂര മനസ്സാണ് പുറത്തുവന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെച്ച് രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിൽക്കീസ് ​​ബാനു കേസിലെ പ്രതികളെ വിട്ടയക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്, ബിജെപി നേതാക്കളുടെ ക്രൂരമായ മാനസികാവസ്ഥ തുറന്നുകാട്ടുന്നു. മനുഷ്യത്വരഹിതരായ ഈ കഴുകന്മാർക്ക് മാപ്പ് നൽകിയതിലൂടെ അവർ രാജ്യത്തിനാകെ നാണക്കേടുണ്ടാക്കി. അമിത് ഷാ രാജിവെച്ച് രാജ്യത്തോട് മാപ്പ് പറയണം -സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

  ശ്രദ്ധിച്ചോളു മാലിന്യം തരംതിരിച്ചില്ലെങ്കിൽ പിഴ ഉറപ്പ്; ബെംഗളൂരുവിൽ നിയമങ്ങൾ കർശനമാക്കി ജിബിഎ: പിഴ തുക അറിയാം

വൈകാരിക വിഷയങ്ങൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന ബിജെപിയുടെ നടപടികൾ ദൗർഭാഗ്യകരമാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ധ്രുവീകരിക്കാനാണ് ബലാത്സംഗക്കാരെയും കൊലപാതകികളെയും മോചിപ്പിക്കുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം ഈ രാജ്യത്തെ സ്ത്രീകളുടെ ആശങ്കകളേക്കാൾ തിരഞ്ഞെടുപ്പാണ് പ്രധാനമെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇസ്രായേൽ - ഇറാൻ സംഘർഷം: കർണാടകയിലെ കാർഷിക വിപണിയിൽ കനത്ത തിരിച്ചടി; ഉള്ളി വില കുത്തനെ ഇടിഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനായി നിയമം തെറ്റിച്ചു; വേദിയിൽ വിഘ്നേഷിനെ കെട്ടിപ്പിടിച്ച് നയൻതാര! ആരാധകരെ വിസ്മയിപ്പിച്ച ആ സുന്ദരനിമിഷം
[masterslider id="10"]

Related posts

Click Here to Follow Us