ബജ്രംഗ്ദള്‍ പ്രവർത്തകർ മുടക്കാൻ ശ്രമിച്ച മിശ്രവിവാഹം ഒടുവിൽ നടന്നു

ബെംഗളൂരു: കർണാടകത്തിലെ ചികമംഗളൂരുവിൽ ബജ്രംഗ്ദൾ പ്രവർത്തകർ മുടക്കിയ മിശ്രവിവാഹം ഒടുവിൽ നടന്നു.

വെള്ളിയാഴ്ച്ച ബജ്റംഗ്ദൾ പ്രവർത്തകർ വ്യത്യസ്ത മതത്തിൽ ഉൾപ്പെട്ട യുവതിയുടെയും യുവാവിന്റെയും വിവാഹം നടക്കുകയായിരുന്നു. എന്നാൽ ഇത് ബജ്റംഗ്ദൾ മുടക്കുകയായിരുന്നു.

അക്രമികളെ പോലീസ് വലിയ വിവാദങ്ങൾക്ക് പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹത്തിന് ശേഷം യുവതിയായ ചൈത്ര വളരെ രൂക്ഷമായാണ് ബജ്റംഗ്ദളിനെതിരെ പ്രതികരിച്ചത്. ഞങ്ങളെ തടയാൻ അവർ ആരാണ്, ഞങ്ങൾ വിവാഹം ചെയ്യുന്നത് പരസ്പരം ഇഷ്ടപ്പെട്ടത് കൊണ്ടാണെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;

സെപ്റ്റംബർ പതിനാലിന് ചൈത്രയും വിവാഹം കഴിക്കാനിരുന്നയാളായ യുവാവ് ജാഫറും ചികമഗളൂരുവിലെ രജിസ്റ്റർ ഓഫീസിലെത്തിയിരുന്നു. വിവാഹം കഴിക്കാൻ വേണ്ടിയിരുന്നു ഇത്. ഈ സമയത്താണ് ബജ്റംഗ്ദൾ ഇവരുടെ വിവാഹം തടസ്സപ്പെടുത്തിയത്. ഇതോടെ സംഭവം സംഘർഷഭരിതമാവുകയായിരുന്നു.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

തടസ്സങ്ങൾ മറികടന്ന് ഒടുവിൽ അവർ വിവാഹിതരായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
[masterslider id="10"]

Related posts