ബെംഗളൂരു: ചിക്കമംഗളൂരുവിൽ ഹിന്ദു യുവതിയും മുസ്ലീം യുവാവും തമ്മിലുള്ള മിശ്രവിവാഹം ബുധനാഴ്ച ഒരു സംഘം യുവാക്കൾ തടഞ്ഞു. മുസ്ലീം യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബസവനഹള്ളി പോലീസ് നാല് പേർക്കെതിരെ കേസെടുത്തു. ചിക്കമംഗളൂരു രത്നഗിരി റോഡിലുള്ള സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം കഴിക്കുന്നതിനായി എത്തിയതായിരുന്നു ഇരുവരും. വിവാഹ വിവരം അറിഞ്ഞ നാലു യുവാക്കൾ ഇടപെട്ട് നടപടികൾ നിർത്തിവച്ചു. തുടർന്ന് ഇവർ ദമ്പതികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
വിവരമറിഞ്ഞ് വിവിധ സംഘടനാ പ്രവർത്തകർ പൊലീസ് സ്റ്റേഷനു സമീപം തടിച്ചുകൂടുകയും പൊലീസുമായി ചർച്ച നടത്തുകയും ചെയ്തു. മുസ്ലീം യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബസവനഹള്ളി പോലീസ് കേസെടുത്തു. തന്റെ വിവാഹം തടസ്സപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായി വിവിധ സംഘടനകളിലെ നാല് പേർ പരാതിയിൽ യുവാവ് ആരോപിച്ചതായി പോലീസ് സൂപ്രണ്ട് ഉമാ പ്രശാന്ത് പറഞ്ഞു. പരാതിയിൽ പേരുള്ളവർക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.
മകളുടെ വിവാഹത്തിന് എതിർപ്പില്ലെന്ന് യുവതിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുപേരും പരസ്പരം ഇഷ്ടപ്പെടുന്നു. വിവാഹം കഴിഞ്ഞ് അവർ ഗ്രാമത്തിലേക്ക് വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നതെന്നും എന്റെ മകൾ എന്റെ വീടിന്റെ നെടുംതൂണാണ് എന്നും ‘അമ്മ അറിയിച്ചു എന്റെ മകൾക്ക് നല്ലത് ആശംസിക്കുന്നു, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത് എന്നും അവർ കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.