ബെംഗളൂരു: സ്കൂൾ വളപ്പിൽ നട്ടുവളർത്തിയ അടയ്ക്ക തൈകളിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് മിത്തൂരിലെ സർക്കാർ അപ്ഗ്രേഡ് ഹയർ പ്രൈമറി സ്കൂൾ 26 സീറ്റുകളുള്ള ബസ് വാങ്ങി. കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാതെ സ്കൂളിലെത്താൻ ഈ ബസ് സഹായിക്കും.
ഇത് നല്ല സംഭവമാണെന്നും സ്കൂളിന്റെ വികസനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും സഞ്ജീവ മറ്റണ്ടൂർ എം.എൽ.എ പറഞ്ഞു. എസ്.ഡി.എം.സി അംഗങ്ങളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സഹായത്തോടെ 2017ൽ 600ലധികം അങ്കണത്തൈകളാണ് നട്ടുപിടിപ്പിച്ചത്. ഒരു വർഷം മുൻപാണ് മരങ്ങൾ കായ്ച്ചു തുടങ്ങിയത്.
തോട്ടം പരിപാലിക്കാൻ സ്കൂളിന് കഴിയാതെ വന്നതോടെ തോട്ടത്തിന്റെ ദൈനം ദിന പരിചരണം പുറംകരാർ ഏൽപ്പിച്ചിരുന്നു. തോട്ടം പരിപാലിക്കുന്നവർ പ്രതിവർഷം 2.5 ലക്ഷം രൂപ സ്കൂളിന് നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. ദൂരെ സ്ഥലങ്ങളിൽ നിന്ന് നടന്നാണ് കുട്ടികൾ സ്കൂളിലേക്ക് പോകുന്നത്. ബസ് അവർക്ക് ഒരു അനുഗ്രഹമായി വന്നിരിക്കുന്നെന്നാണ് അധ്യാപകർ പറയുന്നത്. സ്കൂൾ ബസ് വാങ്ങിയ എസ്ഡിഎംസിയെയും അധ്യാപകരെയും എംഎൽഎ അഭിനന്ദിച്ചു.
സ്കൂളിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനൊപ്പം സ്കൂളിന് ഒരു അഡീഷണൽ ക്ലാസ് റൂം അനുവദിക്കുമെന്നും എം.എൽ.എ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.