സ്മാർട് പാർക്കിങ് പദ്ധതി; ജനങ്ങളെ കൊള്ളയടിച്ച് മീറ്ററുകൾ

ബെംഗളൂരു: സ്മാർട് പാർക്കിങ് സംവിധാനം കൂടുതൽ റോഡുകളിലേക്ക് വ്യാപിപ്പിക്കുമ്പോഴും സാങ്കേതിക തകരാർ വാഹന ഉടമകൾക്ക് തിരിച്ചടിയാകുന്നു. പല സ്ഥലങ്ങളിലെയും കൗണ്ടറുകൾ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്ന പരാതി ഉയർന്നിട്ടും നടപടി സ്വീകരിക്കാൻ ബിബിഎംപി തയാറായിട്ടില്ല.

വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഡിജിറ്റൽ ഡിസ്പ്ലേ കൗണ്ടറിലെ തകരാറിലായ മീറ്ററുകൾ അധിക നിരക്ക് ഈടാക്കുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്. നിർദിഷ്ട സ്ഥലങ്ങളിൽ വണ്ടി പാർക്ക് ചെയ്ത ശേഷം ഡിജിറ്റൽ ഡിസ്പ്ലേ കൗണ്ടറിലെത്തി പണം അടച്ച പല വാഹന ഉടമകൾക്കും സമയം, നിരക്ക് എന്നിവ സംബന്ധിച്ച തെറ്റായ ടിക്കറ്റുകളാണ് ലഭിച്ചത്. തകരാർ കാരണം 500 രൂപ വരെ അധികം നൽകേണ്ടി വന്നവരുമുണ്ട്.

  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു

2019 ഡിസംബറിൽ കസ്തൂർബ റോഡിലാണ് ആദ്യമായി സ്മാർട്ട് പാർക്കിങ് സംവിധാനം ആരംഭിച്ചത്. പിന്നീട് എംജി റോഡ് ഉൾപ്പെടെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലെ 10 റോഡുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. ഇനി കമേഴ്സ്യൽ സ്ട്രീറ്റ്, ബ്രിഗേഡ് റോഡ്, ഡിക്കിൻസൺ റോഡ്, ലാവല്ലെ റോഡ് എന്നിവിടങ്ങളിൽ കൂടി സ്മാർട് പാർക്കിങ് സംവിധാനം വ്യാപിപ്പിക്കാൻ ബിബിഎംപി തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ഏജൻസിക്ക് ഇതിന്റെ പാർക്കിങ് ഫീസ് പിരിക്കുന്നതിനുള്ള കരാർ 10 വർഷത്തേക്കാണു നൽകിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
[masterslider id="10"]

Related posts