ഈ മാസം ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ലോകകപ്പിനായി തയ്യാറെടുക്കുകയാണ് ഇന്ത്യൻ ടീം. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെ യുഎഇയിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ടി20 ഫോർമാറ്റിലാണ് ഇത്തവണത്തെ ഏഷ്യാ കപ്പ് നടക്കുന്നത്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. സ്റ്റാർ ബാറ്റ്സ്മാൻ കെഎൽ രാഹുലും പേസർ ദീപക് ചഹറും ഇന്ത്യൻ ടീമിൽ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐപിഎല്ലിന് ശേഷം രാഹുൽ കളിച്ചിട്ടില്ല. പരിക്കിനെ തുടർന്ന് ആദ്യം വിശ്രമത്തിലായിരുന്ന രാഹുലിന് പിന്നീട് കോവിഡ് ബാധിച്ചു. ഇതോടെ ഇദ്ദേഹത്തിന്റെ തിരിച്ചുവരവ് വൈകി. പരുക്ക് മൂലം ചഹാറും കുറച്ചു നാളായി കളിച്ചിട്ട് . കഴിഞ്ഞ ഐപിഎല്ലും താരത്തിന് നഷ്ടമായിരുന്നു. ഇരുവരും ഇനി ഏഷ്യാ കപ്പ് ടീമിൽ ഉൾപ്പെടുമെന്ന് ആണ് റിപ്പോർട്ട്.
ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയതോടെ രാഹുലിന് ഓപ്പണർ സ്ഥാനം തിരിച്ചുകിട്ടാനാണ് സാധ്യത. രാഹുൽ ഇല്ലാതിരുന്ന സാഹചര്യത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം റിഷബ് പന്തും സൂര്യകുമാർ യാദവുമാണ് ഓപ്പൺ ചെയ്തത്. എന്നാൽ രാഹുൽ തിരിച്ചെത്തുന്നതോടെ ഇരുവരും മധ്യനിരയിലേക്ക് മാറാനാണ് സാധ്യത.അതേസമയം ചഹാറിനെ,ബാക്ക് അപ് പേസറായി പരിഗണിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുണ്ട്.
Related posts
-
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. അമേരിക്കയിലെ സാൻ... -
ചൈനീസ് താരത്തെ പരാജയപ്പെടുത്തി 18 കാരൻ ഡി.ഗുകേഷ് ഇനി ചതുരംഗപ്പലകയിലെ വിശ്വചാമ്പ്യൻ.
ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം ഗുകേഷ്. 14ാമത്തെയും... -
2000 തിരിച്ചടച്ചില്ല; ലോൺ ആപ്പ് ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു, യുവാവ് ജീവനൊടുക്കി
ഹൈദരാബാദ്: ലോണ്‍ ആപ്പുകളുടെ ക്രൂരത തുടരുന്നു. ആന്ധ്രാപ്രദേശില്‍ വിശാഖപട്ടണത്താണ് 25 കാരനായ...