അമ്പലപ്പുഴ: ചെറുവള്ളങ്ങളുടെ ആവേശത്തിന് കാഴ്ചയൊരുക്കുന്ന കരുമാടി ജലോത്സവം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് കരുമാടിക്കുട്ടൻ മണ്ഡപത്തിന് സമീപം നടക്കും. അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്ത്, കരുമാടിക്കുട്ടന്‍സ്, കരുമാടി ജലോത്സവസമിതി എന്നിവരാണ് സംഘാടകർ. എ.എം. ആരിഫ് എം.പി പരിപാടി ഉദ്ഘാടനം ചെയ്യും. മൂലം ജലോത്സവജേതാക്കളായ ചമ്പക്കുളം ചുണ്ടനും കേരള പോലീസ് ബോട്ട് ക്ലബിനും ഊഷ്മളമായ സ്വീകരണം നൽകും. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 14 എന്നീ തുഴവള്ളങ്ങളും ഫൈബര്‍ ചുണ്ടന്‍, ഫൈബര്‍ വെപ്പ്, തെക്കനോടി വള്ളങ്ങളും മത്സരിക്കും. കേരള പോലീസ് ബോട്ട് ക്ലബ്ബ് ചമ്പക്കുളം ചുണ്ടനില്‍ പ്രദര്‍ശനത്തുഴച്ചില്‍ നടത്തും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
കേരളാ ഗവർണർക്ക് മാറ്റം; ആരിഫ് മുഹമ്മദ് ഖാൻ ബീഹാറിലേക്ക്
തിരുവനന്തപുരം: കേരളാ ഗവർണർക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണർ... -
വിദേശത്ത് നിന്നും എത്തിച്ച എംഡിഎംഎ മലയാള നടിമാർക്ക് നൽകാനെന്ന് മൊഴി
ഒമാനില്‍ നിന്ന് കൊണ്ടുവന്ന അരക്കിലോ എംഡിഎംഎ ലഹരി മരുന്ന് മലയാള സിനിമ... -
വഴിയരികിൽ നിർത്തിയിട്ട കാരവനിൽ 2 പേരെ മരിച്ച നിലയിൽ കണ്ടെത്തി
വടകര: വഴിയരികില്‍ നിർത്തിയിട്ട കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതിൻ്റെ...