ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്ക് ഫണ്ടിന് ക്ഷാമമില്ല; കർണാടക മുഖ്യമന്ത്രി

bommai

ബെംഗളൂരു: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും വെള്ളപ്പൊക്കത്തിൽ നട്ടംതിരിയുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ കർണാടക സർക്കാർ ജനങ്ങൾക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. എല്ലാവർക്കും ആത്മവിശ്വാസം നൽകിക്കൊണ്ടാണ് ജില്ലാ ചുമതലയുള്ള മന്ത്രിമാർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് മഴക്കെടുതി ബാധിത ജില്ലകളിൽ പര്യടനം ആരംഭിച്ച ബൊമ്മൈ പറഞ്ഞു.

മന്ത്രിമാരായ ഉഡുപ്പിയിൽ എസ് അങ്കാര, മംഗളൂരുവിൽ വി സുനിൽ കുമാർ (ദക്ഷിണ കന്നഡ ജില്ല), ഉത്തര കന്നഡയിൽ കോട്ട ശ്രീനിവാസ് പൂജാരി, മൈസൂരിൽ എസ് ടി സോമശേഖർ എന്നിവർ ഇതിനകം പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. റവന്യൂ മന്ത്രി ആർ അശോകൻ കുടക് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയൊന്നും മുഴുവൻ സർക്കാരും ജനങ്ങൾക്കൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞാനും ഇന്ന് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നുണ്ടെന്നും, രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുമെന്നും ബൊമ്മൈ അറിയിച്ചു. ഭൂകമ്പ സാധ്യതയുള്ള മേഖലകളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു

നിർത്താതെ പെയ്യുന്ന മഴയിൽ പലയിടത്തും റോഡ് ഗതാഗതം താറുമാറായൊന്നും കുടകിലെ ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലും നേരിയ ഭൂചലനവും ഉണ്ടായിട്ടുണ്ടെന്നും കടൽക്ഷോഭം തീരപ്രദേശത്തെ ജനങ്ങളെ ബാധിച്ചിട്ടുണ്ടെന്നും വടക്കൻ കർണാടകയുടെ പല ഭാഗങ്ങളിലും നദീതീരത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്, ബൊമ്മൈ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us