പാട്ടത്തിനെടുത്ത സ്ഥലങ്ങളിൽ യൂക്കാലിപ്‌റ്റസ് മരങ്ങൾ വളർത്താൻ അനുമതി തേടി കെഎഫ്‌ഡിസി; വിമർശിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ

ബെംഗളൂരു: കർണാടക സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (കെഎഫ്‌ഡിസി) ഉദ്യോഗസ്ഥർ പാട്ടത്തിനെടുത്ത സ്ഥലങ്ങളിൽ യൂക്കാലിപ്‌റ്റസ് മരങ്ങൾ വളർത്താൻ അനുമതി തേടി സംസ്ഥാന സർക്കാരിനെയും കർണാടക വനം വകുപ്പിനെയും സമീപിച്ചു. എന്നാൽ നിർദ്ദേശം സമർപ്പിക്കുന്നതിന് മുമ്പുതന്നെ സംരക്ഷകരും വിദഗ്ധരും ചില വനം വകുപ്പ് ഉദ്യോഗസ്ഥരും ഇതിനെ ശക്തമായി വിമർശിച്ച് മുന്നോട്ട് വന്നു.

കെഎഫ്‌ഡിസിക്ക് പാട്ടത്തിന് നൽകിയ 44,000 ഹെക്ടർ ഭൂമിയിൽ, കൈയേറ്റ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലും കോലാർ, ഹാസൻ, ധാർവാഡ് തുടങ്ങിയ പ്രദേശങ്ങളിലും മറ്റ് വരണ്ട നിലങ്ങളിലും യൂക്കാലിപ്റ്റസ് വളർത്താനാണ് ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നത്. ഇവ വളർത്തുന്നതിനും അസംസ്കൃത വസ്തുവായി പേപ്പർ മില്ലുകൾക്ക് വാണിജ്യപരമായി വിൽക്കുന്നതിനുമാണ് അനുമതി തേടുന്നത്.

യൂക്കാലിപ്‌റ്റസ് മരങ്ങളുടെ വേരുകൾ ഭൂമിയിൽ നിന്ന് അഞ്ചടിയിൽ കൂടുതൽ താഴേക്ക് പോകുന്നില്ലെന്നും അതിനാൽ മുഴുവൻ വെള്ളവും വലിച്ചെടുക്കുന്നില്ലെന്നുമുള്ള ശാസ്ത്രീയ പിന്തുണയോടെയാണ് നിർദ്ദേശം സർക്കാരിലേക്ക് അയയ്ക്കുന്നത്. ഇത് അതിവേഗം വളരുന്ന ഇനം കൂടിയാണെന്നും അതിനാൽ തുടർച്ചയായ നിരീക്ഷണത്തിലൂടെ ഈ ഇനം വളരുകയും പേപ്പർ മില്ലുകൾക്ക് വിൽക്കുകയും ചെയ്യാമെന്നും കെഎഫ്‌ഡിസിയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടാതെ കയ്യേറ്റക്കാരെ തടയാൻ ഭൂമിയിൽ നിരന്തരം പരിശോധന നടക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുമെന്നും കൃഷിക്കാർക്കും ഈ ഇനം വളർത്തുന്നതിൽ പ്രശ്‌നമില്ല കാരണം ഇതിന് അധിക അറ്റകുറ്റപ്പണി ആവശ്യമില്ലന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

എന്നാൽ, കോടതികളും വനം പരിസ്ഥിതി മന്ത്രാലയവും യൂക്കാലിപ്‌റ്റസ് മരങ്ങളുടെ ഇനത്തെ നിരോധിച്ചിട്ടുണ്ടെന്നാണ് സംരക്ഷണ വാദികൾ പറയുന്നത്. ഇത് മണ്ണിൽ നിന്ന് മുഴുവൻ വെള്ളവും വലിച്ചെടുക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഇത്‌ പ്രോത്സാഹിപ്പിക്കരുത് എന്നും അവർ പറഞ്ഞു . ഒരു വശത്ത്, യൂക്കാലിപ്റ്റസ് നീക്കം ചെയ്യാൻ വകുപ്പ് പ്രവർത്തിക്കുന്നിടത്ത്, മറുവശത്ത് കെഎഫ്ഡിസി അവ വളർത്താൻ നിർദ്ദേശിക്കുന്നത്. ഇത് മോശമായ ആശയമാണെന്നും പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നും വൈൽഡ് ലൈഫ് ഫസ്റ്റ് ട്രസ്റ്റി കെ.എം.ചിന്നപ്പ പറഞ്ഞു. പകരം, കയ്യേറ്റം നിയന്ത്രിക്കുക മാത്രമല്ല ഉപയോഗപ്രദമായ മുളയും മറ്റ് നാടൻ ഇനങ്ങളും സർക്കാരിന് ചിന്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us