വിമർശിച്ചവർ തന്നെ പിന്തുണയ്ക്കുന്നു, റിയാസിന് പ്രേക്ഷക പിന്തുണ കൂടുന്നു

ബി​ഗ് ബോസ് മലയാളം സീസണ്‍ ഫോറിലേക്ക് നാല്‍പത്തി രണ്ടാം ദിവസം വന്ന വൈല്‍ഡ് കാര്‍ഡ് എൻട്രി ആയി എത്തിയ മത്സരാർഥി ആണ് റിയാസ് സലീം. സോഷ്യല്‍മീ‍ഡിയ ഇന്‍ഫ്ല്യൂവന്‍സര്‍‌ എന്ന ടൈറ്റിലുമായാണ് റിയാസ് ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചത്.

വൈല്‍ഡ് കാര്‍ഡായി മോഹന്‍ലാലിന്റെ അടുത്ത് വന്ന് സ്വയം പരിചയപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ മുതല്‍ റിയാസിന് ഹേറ്റഴ്സ് ഉണ്ടാകാന്‍ തുടങ്ങിയിരുന്നു. മലയാളികള്‍ക്ക് ദഹിക്കാത്ത പല ആശയങ്ങളെ കുറിച്ചും ഒന്നാം ദിവസം മുതല്‍ റിയാസ് സംസാരിച്ച്‌ തുടങ്ങി.

ഒപ്പം വീട്ടിലെ മത്സരാര്‍ഥിയായിരുന്ന ജാസ്മിനെ ഇഷ്ടപ്പെടുന്നുവെന്ന് പറയുകയും ഒപ്പം റോസാപ്പൂ സമ്മാനിക്കുകയും ചെയ്തത് കൂടുതൽ വിമർശനങ്ങൾ റിയാസിനെ തേടി എത്തി.

  ഇതാണോ നിങ്ങൾ സ്വപ്നം കണ്ട ആഡംബര ജീവിതം? 'ഫ്ലാറ്റ് വാങ്ങി, കുടുങ്ങി': ഒരു വർഷത്തെ ദുരിതങ്ങൾ അക്കമിട്ട് ബെംഗളൂരുവിലെ ഫ്ലാറ്റ് ഉടമ

ജാസ്മിന് റിയാസ് വരുന്ന സമയത്ത് പുറത്ത് വളരെ അധികം ഹേറ്റേഴ്സുണ്ടായിരുന്നു. കളി കണ്ടിട്ട് വീട്ടിലേക്ക് വന്നിട്ടും റിയാസ് ജാസ്മിനെ മാത്രമാണ് പിന്തുണച്ചത്. റോബിന്റെ ഫാന്‍ബേസ് കണ്ട് റോബിനൊപ്പം നില്‍ക്കാന്‍ പോയില്ല. മാത്രമല്ല റോബിനെതിരെ വീട്ടില്‍ ശബ്ദമുയര്‍ത്തി സംസാരിക്കാനും റിയാസ് തുടങ്ങി.

വന്ന അന്ന് മുതല്‍ റിയാസ് റോബിനെ പരമാവധി പ്രവോക്ക് ചെയ്ത് പ്രശ്നങ്ങള്‍‌ സൃഷ്ടിച്ചിരുന്നു. പുറത്ത് വളരെ അധികം ഫാന്‍സുള്ള മത്സരാര്‍ഥിക്കെതിരെ റിയാസ് കളിക്കാന്‍ തുടങ്ങിയതോടെ റിയാസിന് ഹേറ്റേഴ്സ് കൂടി. റോബിന്‍ പുറത്താകുക കൂടി ചെയ്തതോടെ റിയാസിനെ പുറത്താക്കുക എന്നത് തങ്ങളുടെ ലക്ഷ്യമാക്കി എടുത്തിരിക്കുകയാണ് റോബിന്‍ ആരാധകര്‍.

  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;

അതേസമയം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലെ വീട്ടിലെ പ്രകടനത്തിലൂടെ റിയാസിനുള്ള ഹേറ്റേഴ്സിന്റെ എണ്ണം കുറയുന്നുണ്ട്. കോമഡി സ്ഥിരമായി അവതരിപ്പിക്കുന്നവര്‍ പോലും വീട്ടില്‍ വെറുതെ ഇരിക്കുമ്പോള്‍ പാട്ടും വര്‍ത്തമാനവും കൗണ്ടറുമെല്ലാമായി റിയാസ് വീട്ടില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്.

റിയാസ് കൂടി വീട്ടില്‍ ഇല്ലായിരുന്നെങ്കില്‍ ലൈവ് ബോറായേനെ എന്ന അഭിപ്രായക്കാരാണ് ബി​ഗ് ബോസ് പ്രേക്ഷകരില്‍ ഏറെയും.

ഇപ്പോള്‍ റിയാസിലെ ബി​ഗ് ബോസ് മത്സരാര്‍ഥിയെ വിലയിരുത്തി സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് വൈറലാകുന്നത്. വിമര്‍ശിച്ചവര്‍ പിന്തുണയ്ക്കുന്ന രീതിയിലേക്ക് റിയാസിന്റെ ​ഗെയിം മെച്ചപ്പെട്ടിരിക്കുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ 17 ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts