വിജയനഗര കാലത്തെ 39 പീരങ്കിപ്പന്തുകൾ കാംപ്ലി കോട്ടയിൽ നിന്ന് കണ്ടെത്തി

cannon balls

ബെംഗളൂരു: ബല്ലാരി ജില്ലയിലെ കാംപ്ലിക്കടുത്തുള്ള ഗണ്ഡുഗലി കുമാരരാമ കോട്ടയിൽ സംരക്ഷണ പ്രവർത്തനങ്ങൾക്കിടെ 39 ഓളം ചെറിയ പീരങ്കി ബോളുകൾ കണ്ടെത്തി. വിജയനഗര ജില്ലയിലെ ഹംപിക്കടുത്തുള്ള കമലാപൂരിലെ ആർക്കിയോളജി മ്യൂസിയം ആന്റ് ഹെറിറ്റേജ് വകുപ്പിലെ (DAMH) ജീവനക്കാരാണ് കോട്ടയുടെ പ്രവേശന കവാടത്തിൽ പീരങ്കിപ്പന്തുകൾ കണ്ടെത്തിയത്.

ഓരോ പീരങ്കി പന്തിനും ഏകദേശം 150 ഗ്രാം ഭാരമുണ്ട്. കോട്ടയുടെ ടെറസിനു സമീപത്തുനിന്നാണ് അവ കണ്ടെത്തിയതെന്നും ആർക്കിയോളജി മ്യൂസിയം ആന്റ് ഹെറിറ്റേജ് വകുപ്പിലെ (DAMH) ആർക്കിയോളജിക്കൽ അസിസ്റ്റന്റ് ഡോ. പറഞ്ഞു. സംരക്ഷണത്തിനായി കോട്ടയുടെ മുകളിൽ നിന്ന് ചെറിയ പീരങ്കികൾ വെടിവയ്ക്കാനാണ് കൾവറിനുകൾ ഉപയോഗിച്ചിരുന്നുത്. ഇവ വിജയനഗരസാമ്രാജ്യകാലത്തേതാണെന്നാണ് വിശ്വാസം. എന്നിരുന്നാലും, കൃത്യമായ കാലയളവ് കണ്ടെത്തുന്നതിന് കൂടുതൽ പഠനങ്ങൾ ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

2018 ഒക്‌ടോബർ 10-ന് ഗംഗാവതി താലൂക്കിലെ അനെഗുണ്ടിയിൽ നടന്ന സംരക്ഷണ പ്രവർത്തനങ്ങളിൽ ഏകദേശം 174 എസ്‌സിബികൾ കണ്ടെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us